Connect with us

News

ഇന്ന് രാത്രി പോര്‍ച്ചുഗല്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ; ജയിച്ചാല്‍ ഖത്തര്‍ ടിക്കറ്റ്

ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കളിക്കുമോ ഇന്നറിയാം

Published

on

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തിന്റെ വലിയ ഒരു ചോദ്യത്തിന് ഇന്ന് രാത്രി ഉത്തരം. ഇതിഹാസ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന സി.ആര്‍ ഖത്തര്‍ ലോകകപ്പില്‍ കളിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിന് അന്ത്യമിടാന്‍ മണിക്കൂറുകള്‍ മാത്രം. നോര്‍ത്ത് മാസിഡോണിയക്കെതിരായ പ്ലേ ഓഫ് ഫൈനലില്‍ ഇന്ന് ജയിച്ചാല്‍ പോര്‍ച്ചുഗലിന് ഖത്തറിലെത്താം. യൂറോപ്പില്‍ നിന്നും ഇനി അവശേഷിക്കുന്നത് മൂന്ന് ബെര്‍ത്തുകളാണ്. അതില്‍ രണ്ട് പേരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാവും. പോളണ്ടും സ്വിഡനും തമ്മിലാണ് മറ്റൊരു ഫൈനല്‍. ഇതില്‍ ജയിക്കുന്നവരും ഖത്തറിലെത്തുമ്പോള്‍ വെയില്‍സ് കാത്തിരിക്കണം. അവരുടെ ഫൈനല്‍ മല്‍സര പ്രതിയോഗിയുടെ കാര്യത്തില്‍ തീരുമാനമായില്ല. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയിനും സ്‌ക്കോട്ട്‌ലന്‍ഡും തമ്മിലുള്ള മല്‍ഡസര വിജയികളെയാണ് വെയില്‍സ് ഫൈനലില്‍ നേരിടേണ്ടത്.

ഒറ്റനോട്ടത്തില്‍ പോര്‍ച്ചുഗലിന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാണ്. നോര്‍ത്ത്് മാസിഡോണിയക്കാര്‍ വലിയ വെല്ലുവിളിയല്ല. പക്ഷേ അവര്‍ അട്ടിമറിച്ചത് യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെയാണ് എന്നത് സി.ആര്‍ സംഘത്തിന് തള്ളികളയാനാവില്ല. പ്ലേ ഓഫ് സെമിയില്‍ തുര്‍ക്കിയെ 3-1 ന് തകര്‍ത്താണ് പറങ്കികള്‍ ഫൈനലില്‍ എത്തിയത്. ആധികാരികമായിരുന്നു പോര്‍ച്ചുഗല്‍ വിജയം. ഇന്നത്തെ മല്‍സരം അവരുടെ തന്നെ മൈതാനത്ത് നടക്കുന്നതിനാല്‍ സമ്മര്‍ദ്ദം ഏറെയാണ്..ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഖത്തറില്‍ താനുണ്ടാവുമെന്നാണ് ആത്മവിശ്വാസത്തോടെ സി.ആര്‍ പറഞ്ഞത്.

രണ്ട് ടീമുകളും ഇതിനകം രണ്ട് തവണ രാജ്യാന്തര സൗഹൃദ പോരാട്ടങ്ങളില്‍ മുഖാമുഖം വന്നിട്ടുണ്ട്. 2003 ല്‍ ലൂയിസ് ഫിലിപ്പ് സ്്‌ക്കോളാരി പരിശീലിപ്പിച്ച സംഘം ഒരു ഗോളിന് ജയിച്ചപ്പോള്‍ ഗോള്‍ നേടിയത് സൂപ്പര്‍ താരം ലൂയിസ് ഫിഗോയായിരുന്നു. 2012 ലായിരുന്നു രണ്ടാമത് മല്‍സരം. ആ പോരാട്ടത്തില്‍ ഗോള്‍ പിറന്നില്ല. സി.ആര്‍ ഉള്‍പ്പെടെയുളളവര്‍ കളിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല.

ഇന്ന് അത്തരത്തില്‍ സംഭവിക്കരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം കോച്ച് ഫെര്‍ണാണ്ടോ സാന്‍ഡോസ് താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിര്‍ണായക മല്‍സരങ്ങളില്‍ പറങ്കികള്‍ പതറുന്നാണ് കോച്ചിനെ അലട്ടുന്നത്. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ തന്നെ നേരിട്ട് ടീമിന് യോഗ്യത നേടാമായിരുന്നു. സെര്‍ബിയക്കെതിരായ അവസാന മല്‍സരത്തില്‍ സമനില മാത്രം മതിയായിട്ടും തോറ്റു പോയി. രണ്ടാം മിനുട്ടില്‍ തന്നെ സെര്‍ബിയക്കെതിരെ ലീഡ് നേടിയ ടീം പിന്നെ സമനില വഴങ്ങി. 90-ാം മിനുട്ടില്‍ സെര്‍ബിയക്കാര്‍ വിജയ ഗോളും നേടി സി.ആര്‍ സംഘത്തെ ഞെട്ടിക്കുകയായിരുന്നു.

തുര്‍ക്കിക്കെതിരായ പ്ലേ ഓഫ് സെമിയില്‍ സമ്മര്‍ദ്ദം കണ്ടു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും രണ്ടാം പകുതിയില്‍ പെനാല്‍ട്ടി പാഴാക്കി, ഒരു ഗോള്‍ വഴങ്ങി തുര്‍ക്കിയെ മല്‍സരത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചു. മാസിഡോണിയക്കാര്‍ തങ്ങളുടെ അവസാന മൂന്ന് മല്‍സരങ്ങളിലും ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയവരാണ്. എനിസ് ബാര്‍ദിയുടെ ഹാട്രിക്കില്‍ അര്‍മിനിയയെ അഞ്ച് ഗോളിന് തകര്‍ത്ത അവര്‍ ഐസ്‌ലന്‍ഡിനെ 3-1 നും തരിപ്പണമാക്കിയാണ് പ്ലേ ഓഫിലെത്തിയത്. അവിടെ മറിച്ചിട്ടത് വന്‍കരാ ചാമ്പ്യന്മാരായ ഇറ്റലിയെയും. അസൂരികള്‍ ആധിപത്യം പുലര്‍ത്തിയ മല്‍സരത്തിന്റെ 92-ാം മിനുട്ടില്‍ കിട്ടിയ അവസരമാണ് മാസിഡോണിയക്കാര്‍ മനോഹരമായി ഉപയോഗപ്പെടുത്തിയത്

പോര്‍ച്ചുഗല്‍ ടീം

ഗോള്‍ക്കീപ്പര്‍: റുയി പട്രീസിയ. ഡിഫന്‍സ്-റാഫേല്‍ ഗൂറെറോ, ജോസ് ഫോണ്ടെ, പെപെ, ജോവോ സാന്‍സിലോ. മിഡ്ഫീല്‍ഡ്-ജോവോ മോറിനോ, വില്ല്യം കാര്‍വാലോ, ബ്രുണോ ഫെര്‍ണാണ്ടസ്, മത്തേവോ നൂനസ്. സ്‌ട്രൈക്കേഴ്‌സ്-കൃസ്റ്റിയാനോ റൊണാള്‍ഡോ, ആന്ദ്രെ സില്‍വ, ഡിയാഗോ ജോട്ട, ജാവോ ഫെലിക്‌സ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; ഏഴ് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

kerala

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനായി പാണക്കാട് കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

Continue Reading

kerala

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യു.ഡി.എഫ് ഹര്‍ത്താല്‍

യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

 

Continue Reading

Trending