Connect with us

kerala

പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്.

Published

on

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ത്താല്‍ പ്രഖ്യാപിച്ചരില്‍ നിന്ന് 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്. 10 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവകേരള സദസ്സിന്റെ പരസ്യബോര്‍ഡ് സ്ഥാപിക്കല്‍; സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ

ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

Published

on

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു.

ഇതിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍ 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.

അതേസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് രണ്ട് കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത്.

Continue Reading

kerala

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം

ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

Published

on

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്.

പൊതുവേദിയില്‍ അപമാനമുണ്ടായപ്പോള്‍ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ബോബിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പരാതിക്കാരിയെ അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

 

Continue Reading

kerala

കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

നാലുമണിവരെയാണ് ഹര്‍ത്താലുള്ളത്.

Published

on

കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാലുമണിവരെയാണ് ഹര്‍ത്താലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും, മഹല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ പ്രദേശത്ത് ദേശീയപാതാ നിര്‍മ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സര്‍വ്വകക്ഷി പ്രതിനിധികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

Continue Reading

Trending