News
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം
കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് ശ്വാസ തടസം നേരിട്ടതായാണ് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.
ശനിയാഴ്ച നടത്തിയ രക്തപരിശോധനയിൽ മാർപാപ്പയ്ക്ക് വിളർച്ചയുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയും കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രാവിലെ അസ്ത്മയ്ക്ക് സമാനമായ ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രതയും വർധിച്ചതിനാല്‍ അദ്ദേഹത്തിന് കൃത്രിമ ഓക്സിജന്‍ സംവിധാനം ആവശ്യമായി വന്നു.
തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തില്‍ നിന്നും മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും മെഡിക്കൽ സംഘത്തിന്‍റെ മേധാവിയായ ഡോക്ടർ സേർജൊ അൽഫിയേരി വെളിപ്പെടുത്തി.
ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനായ മാർപാപ്പ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച ജെമേല്ലി ആശുപത്രിയിൽ വച്ചു നടന്ന പത്രസമ്മേളനത്തില്‍ മെഡിക്കല്‍ സംഘം പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്.
മാർപാപ്പയുടെ രക്തത്തില്‍ വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന അദ്ദേഹത്തിന്‍റെ രക്തത്തിൽ ബാക്ടീരിയ കടന്നുകൂടിയാൽ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് (sepsis) ആയി പരിണമിക്കുമെന്നും വൈദ്യസംഘം അറിയിച്ചിരുന്നു.
ഫെബ്രുവരി 14നാണ് മാർപാപ്പ ശ്വാസനാള വീക്കത്തെതുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. ഇതിനു മുമ്പ് മൂന്നു തവണ അദ്ദേഹം ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
kerala
മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍
മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് നിപ ബാധിക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്.
വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കിയിരുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.
kerala
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചത്.
സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.
4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.
www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയില്‍ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.
kerala
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന്‍ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു

പാലക്കാട്: ഹോട്ടലില്‍ മോഷ്ടിക്കാനെത്തിയ ആള്‍ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. സിസിടിവി കണ്ടതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗര്‍ ജങ്ഷന് സമീപത്തുളള ഹോട്ടലിലാണ് സംഭവം. പണം തട്ടാന്‍ എത്തിയ ഇയാള്‍ വിശന്നപ്പോള്‍ ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ആരും ഇലാത്ത തക്കം നോക്കി പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ ഹോട്ടലിനകത്തേക്ക് കയറിയത്. പണവും മൊബൈല്‍ ചാര്‍ജറും മോഷ്ടിച്ചതിനു പിന്നാലെയാണ് ഓംലറ്റ് ഉണ്ടാക്കി കഴിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സിസിടിവി കാണുകയും തുടര്‍ന്ന് പണവുമായി കടന്നുകളയുകയുമായിരുന്നു.
-
kerala20 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം