Connect with us

kerala

ഗുണനിലവാരമില്ലാത്ത മാര്‍ബിള്‍; വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

വീട്ടില്‍ വിരിക്കുന്നതിനായി 1701സ്‌ക്വയര്‍ ഫീറ്റ് മാര്‍ബിളാണ് വാങ്ങിയത്.

Published

on

ഗുണനിലവാരമില്ലാത്ത മാര്‍ബിള്‍ നല്‍കിയതിന് വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പൊന്മള ചക്കരത്തൊടി യൂനുസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ഇരുമ്പുഴിയിലെ കടയില്‍ നിന്നാണ് പരാതിക്കാരന്‍ ‘മോര്‍ച്ചാന’ മാര്‍ബിള്‍ വാങ്ങിയത്. വീട്ടില്‍ വിരിക്കുന്നതിനായി 1701സ്‌ക്വയര്‍ ഫീറ്റ് മാര്‍ബിളാണ് വാങ്ങിയത്.

മാര്‍ബിള്‍ വിരിച്ച് പോളിഷ് ചെയ്ത ശേഷമാണ് വിള്ളല്‍ കണ്ടത്. പരാതി പറഞ്ഞതില്‍ തകരാറുകള്‍ തീര്‍ത്ത് നല്‍കാമെന്ന് കടയുടമ ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല. അതേ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. അഭിഭാഷകന്‍ കമ്മീഷണറെ വെച്ച് സ്ഥല പരിശോധന നടത്തിയതില്‍ പരാതി ശരിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബിളിന്റെ വിലയായ 1,34,200 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ വിധി. വീഴ്ച വന്നാല്‍ വിധി സംഖ്യക്ക് 12 ശതമാനം പലിശയും നല്‍കണം.

kerala

പെരിയ ഇരട്ടക്കൊല കേസിലെ വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പി.എം.എ സലാം

പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയ കോടതി വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സുപ്രീംകോടതി അഭിഭാഷകരെ പോലും വിളിച്ചു വരുത്തി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു.

ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നത്. മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമെല്ലാം കൊലപാതകത്തില്‍ പങ്കാളിത്തം വഹിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.

സിപിഎമ്മിന് ഈ കൊലപാതകത്തിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാകുന്ന കോടതിവിധിയാണ് വന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനും ജനങ്ങളോട് മാപ്പ് പറയാനും ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. ‘ഞങ്ങളോട് കളിച്ചാല്‍ ഷുക്കൂറിന്റെ ഗതി വരു’മെന്ന് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത് കഴിഞ്ഞ ദിവസമാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ച് അഭിഭാഷകരെ ഇറക്കിയത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

Continue Reading

kerala

സിപിഎം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്

Published

on

ആലപ്പുഴ: കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസ് സ്‌ക്വാഡാണ് കനിവി (21) നെ പിടികൂടിയത്. 90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്.

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.

Continue Reading

Trending