Connect with us

kerala

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം അഞ്ചൽ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്

Published

on

തിരുവനന്തപുരം പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുവാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു . കൊല്ലം അഞ്ചൽ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തുടക്കത്തില്‍ തന്നെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ മുകളില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മറ്റു മൂന്ന് പേരെ കൂടി കണ്ടെത്തിയത്

gulf

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് റയീസ് നിർവ്വഹിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂർ, പി.ടി.കെ. ഷമീർ, എ.കെ. കെ. തങ്ങൾ, അഷ്റഫ് കിണ വക്കൽ,ഉസ്മാൻ പന്തലൂർ,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള, ഷാജഹാൻ, ഷാനവാസ് മൂവാറ്റുപുഴ, സമീർ പാറയിൽ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ
നജീബ് കുനിയിൽ, , ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കൽ, റാഷിദ് പൊന്നാനി, സുഹൈൽ എടപ്പാൾ,അഹമ്മദ് മുർഷിദ് തങ്ങൾ, യാകൂബ് തിരൂർ, അമീർ കാവനൂർ, സി.വി.എം. ബാവ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകള്‍ കട്ടപ്പുറത്ത്; നിരന്തരം ടയര്‍ കേടാകുന്നു

ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

Published

on

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയറുകള്‍ കൂട്ടത്തോടെ കേടാകുന്നു. ടയര്‍ കട്ട ചെയ്തതില്‍ (റീട്രെഡിങ്) വന്ന പാളിച്ചയാണ് പ്രധാന കാരണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ടയറുകളാണ് കൂട്ടത്തോടെ കേടായിക്കൊണ്ടിരിക്കുന്നത്.

സാധാരണ പുതിയ ടയര്‍ മുപ്പതിനായിരം കിലോമീറ്ററോ അതിലധികമോയാണ് കിട്ടാറ്. റീട്രെഡ് ചെയ്താല്‍ 60,000 കിലോമീറ്റര്‍ ഓടിക്കാം. റീട്രെഡിങ് ചെയ്ത് ലഭിച്ച ടയറുകളാണ് 5,000 കിലോമീറ്റര്‍ പോലും ഓടാതെ ‘കട്ട’ ഇളകി കട്ടപ്പുറത്താകുന്നത്. ഇതുമൂലം പല ദിവസങ്ങളിലും സര്‍വീസ് മുടങ്ങുന്നുണ്ട്.

തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി. കേന്ദ്ര വര്‍ക്ഷോപ്പിലാണ് ടയറുകള്‍ റീട്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലുണ്ടായ പാളിച്ചയാണോ ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ 140 ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിക്കുന്നത്. ഇതില്‍ നൂറെണ്ണം കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയവയാണ്. 40 എണ്ണം കെ.എസ്.ആര്‍.ടി.സി. സിഫ്റ്റ് വാങ്ങിയവയും. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് ഡിപ്പോകളിലാണ് സൗജന്യമായി ലഭിച്ച ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. വാങ്ങി നല്‍കിയവ ആറ്റിങ്ങല്‍, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

Trending