Connect with us

kerala

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് പിന്നില്‍ സ്വര്‍ണക്കടത്തിലെ ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമം;വിവാദം കത്തുന്നു

സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വിഎസ് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. തീപിടിത്തത്തില്‍ ദുരൂഹതയുള്ളതിനാലാണ് ആരെയും അകത്തേക്ക് വിടാത്തതെന്ന് ശിവകുമാര്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വൈകീട്ട് 4.45ന് സെക്രട്ടറിയേറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരാനാണ് പൊലീസിനെയും അഗ്നിശമനസേനയേയും വിവരമറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലുള്ള പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ വിഭാഗം ഓഫീസിലാണ് തീപിടിച്ചത് എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗം ഉള്‍പ്പെടുന്ന സ്ഥലത്ത് തീപിടിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തീപിടിച്ചതിന് പിന്നാലെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളേയും പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയക്കാരേയും പുറത്താക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. മാധ്യമങ്ങളെ പുറത്താക്കാന്‍ ചീഫ് സെക്രട്ടറി കാണിച്ച തിടുക്കം സംഭവത്തില്‍ സര്‍ക്കാറിന് പലതും ഒളിക്കാനുണ്ടെന്നതിന്റെ തെളിവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഒരു പരിശോധനയുമില്ലാതെ ചീഫ് സെക്രട്ടറി പ്രസ്താവന നടത്തിയതും വിവാദമായി. തുടര്‍ന്ന് ഒരു ഭരണപക്ഷ നേതാവിനെപ്പോലെയായിരുന്നു ചീഫ് സെക്രട്ടറി പെരുമാറിയത്. സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കരുത്. അങ്ങനെ വന്നാല്‍ നാളെ തന്റെയും മുഖ്യമന്ത്രിയുടേയും ഓഫീസിലേക്ക് ആളുകള്‍ തള്ളിക്കയറുന്ന സ്ഥിതി വരും. അത് അനുവദിക്കില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.

സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വിഎസ് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. തീപിടിത്തത്തില്‍ ദുരൂഹതയുള്ളതിനാലാണ് ആരെയും അകത്തേക്ക് വിടാത്തതെന്ന് ശിവകുമാര്‍ ആരോപിച്ചു. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും അകത്തേക്ക് വിടാത്തതിനാല്‍ ശിവകുമാറും വി.ടി ബല്‍റാമും അടക്കമുള്ള നേതാക്കള്‍ സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ക്ക് തീവെച്ചിരിക്കുകയാണെന്നും സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending