Connect with us

kerala

നയവ്യതിയാനം ഏകാധിപത്യം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍.

Published

on

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു

Published

on

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 424583 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 99.5 ശതമാനം ആണ് വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (99.84). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് (4115 കുട്ടികള്‍). കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പില്‍ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.

1. https://pareekshabhavan.kerala.gov.in/

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.ഇൻ

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

kerala

പൊലീസ് തലപ്പത്ത് മാറ്റം; എം.ആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു.

Published

on

പൊലീസ് തലപ്പത്ത് അഴിച്ചുപണി. എക്‌സൈസ് കമ്മീഷണര്‍ ആയി എം.ആര്‍ അജിത് കുമാറിനെ നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.

Continue Reading

kerala

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; റൂട്ട്മാപ്പ് പുറത്ത് വിട്ടു

45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രോഗിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

49 പേരുള്ള സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്.ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ എടുത്തതായും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇതിനോടകം 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു. സമീപ ജില്ലകളിലും പരിശോധന നടത്താന്‍ തീരുമാനം. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വര്‍ഷം ആദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

Continue Reading

Trending