Connect with us

crime

വനിതാ പൊലീസുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു; തെലങ്കാന എസ്.ഐ അറസ്റ്റില്‍

ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കിന് മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍(42) ബലാത്സംഗത്തിനിരയായത്.ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവര്‍ ആരോപിച്ചു.സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് എസ്‌ഐയുടെ സര്‍വീസ് റിവോള്‍വര്‍ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു.വിവിധ വകുപ്പുകള്‍ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി എസ്‌ഐക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് ഐ.ജി എ.വി രംഗനാഥ് ഗൗഡിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.

കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി സഹായിക്കാനെന്നെ പേരില്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചതിന് 2022 ജൂലൈയില്‍ ആസിഫാബാദ് ജില്ലയിലെ റെബ്ബെന പൊലീസ് സ്റ്റേഷനില്‍ ഗൗഡിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് കാളേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് നിയമിക്കുകയായിരുന്നു.

 

crime

12കാരനെ പീഡിപ്പിച്ച പിതാവിന് 96 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ

Published

on

മഞ്ചേരി: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജയില്‍ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

Continue Reading

crime

പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച് ഹിന്ദുത്വസംഘം

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 25-കാരനായ ഡോക്ടർ ഇസ്തിഖാറിനാണ് മർദനമേറ്റത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വസംഘം. മൊറാദാബാദ് ജില്ലയില്‍ ജൂണ്‍ 30-നാണ് 25-കാരനായ ഡോക്ടര്‍ ഇസ്തിഖാറിന് മര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയതായിരുന്നു ഡോക്ടര്‍. അവിടേക്ക് വന്ന ഒരു സംഘം ആളുകള്‍ പേര് ചോദിച്ചു. മുസ്ലിമാണെന്ന് വ്യക്തമായതോടെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങുകയായിരുന്നു. പിന്നീട് കുറച്ചാളുകള്‍ കൂടി ഒരു ജീപ്പില്‍ അവിടേക്ക് വന്ന് തന്നെ മര്‍ദിച്ചെന്നും ഇസ്തിഖാര്‍ പറഞ്ഞു.

”ഞാന്‍ ക്ലിനിക്കില്‍നിന്ന് മടങ്ങിവരികയായിരുന്നു, ബൈക്കില്‍ ഇന്ധനം കുറവായതിനാല്‍ പെട്രോള്‍ പമ്പിലേക്ക് കയറ്റുകയായിരുന്നു. ഞാന്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ രണ്ടുപേര്‍ എന്നെ തടഞ്ഞു, എന്റെ പേര് ചോദിച്ചു, പിന്നാലെ എന്നെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി, ഏകദേശം 25-ഓളം ആളുകള്‍ എന്നെ വളഞ്ഞിട്ട് മര്‍ദിച്ചു. ഞാന്‍ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ നിസ്സഹായനായിരുന്നു”-ഇസ്തിഖാറിനെ ഉദ്ധരിച്ച് ‘ദി ഒബ്സര്‍വര്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ ഡോക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. തന്നെ മര്‍ദിച്ച ആരെയും പരിചയമില്ലെന്നും അവര്‍ തന്റെ പേര് ചോദിച്ചത് മര്‍ദിക്കുകയായിരുന്നുവെന്നും ഇസ്തിഖാര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ ബൈക്കില്‍ ‘ബി.ജെ.പി മെട്രോപൊളിറ്റന്‍ പ്രസിഡന്റ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കലാപത്തിന് ശ്രമിക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് സംഘര്‍ഷത്തിന് ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Continue Reading

crime

മാന്നാറിലെ കലയുടെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം

സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്.

Published

on

ആലപ്പുഴ മാന്നാർ കല കൊലപാതക കേസിൽ ദുരൂഹതയേറുന്നു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം. മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉയരുന്നു. സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രം. മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് പറയുന്നത്.

മൃതദേഹം ആറ്റിൽ കളയാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് കാറിൽ മൃതദേഹം എത്തിച്ചത്. സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആറ്റിലുപേക്ഷിച്ചില്ല. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തിയേക്കും.

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. അതേസമയം ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ എന്നാണ് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.

കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. 15 വർഷം മുൻപായിരുന്നു കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Continue Reading

Trending