Connect with us

kerala

പുതുവത്സരാഘോഷം പരിധിവിടാതിരിക്കാന്‍ മുന്‍കരുതലുമായി പൊലീസ്

ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും.

Published

on

തിരുവനന്തപുരം: പുതുവത്സരാഘോഷം അടിച്ചുപൊളിക്കാനിരിക്കുന്നവരുടെ ശ്രദ്ധക്ക്, ആഘോഷം അതിരുവിട്ടാല്‍ പണികിട്ടും. പുതുവത്സരാഘോഷം പരിധിവിടാതിരിക്കാന്‍ മുന്‍കരുതലുമായി പൊലീസ് രംഗത്തുണ്ട്. പുതുവത്സരദിനത്തില്‍ ക്രമസമാധാനവും സൈ്വരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയും.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശവും പൊലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്‌മെന്റോ സംഘാടകരോ ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പൊലീസിനെ വിവരം അറിയിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ; കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതര പരിക്ക്

ഫ്‌ളവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി.

Published

on

മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ കാണാനെത്തിയ വീട്ടമ്മതെന്നിവീണ് ഗുരുതര പരിക്ക്. നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തട്ടി വീണ വീട്ടമ്മയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഫ്‌ളവര്‍ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും വീണാണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിന് പരുക്കേറ്റത്. തുടര്‍ന്ന് ഫ്‌ളവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി.

അതേസമയം അപകടം സംഭവിച്ചിട്ടും അധികൃതര്‍ ഇടപ്പെട്ടില്ലെന്ന് ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും സ്വയം വാഹനം വിളിച്ച് ആശുപത്രിയില്‍ പോവുകയാണ് ഉണ്ടായതെന്നും വീട്ടമ്മ പറഞ്ഞു. കൈയ്ക്ക് ഒടിവുണ്ടെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബിന്ദു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. അപകടത്തില്‍ ജില്ലാ കലക്ടര്‍ക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കി. എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജി.സി.ഡി.എയമായിരുന്നു സംഘാടകര്‍. കൊച്ചി കോര്‍പറേഷന്റെ ഉത്തരവിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്‌ളവര്‍ ഷോ നിര്‍ത്തി.

Continue Reading

kerala

അഭിമന്യുവിനെ ഒറ്റിയതിന് അബ്ദുറഹ്മാന് കിട്ടിയ പ്രതിഫലമാണ് എസ്.ഡി.പി.ഐ പിന്തുണ:  പി.കെ ഫിറോസ്

Published

on

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തിയതിൻ്റെ പ്രതിഫലമാണ് താനൂരിൽ വി അബ്ദുറഹ്മാന് കിട്ടിയ എസ്ഡിപിഐ പിന്തുണയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിൽ വി അബ്ദുറഹ്മാൻ്റെ വിജയം എസ്.ഡി.പി.ഐ പിന്തുണയിലാണെന്ന് നേരത്തേ പറഞ്ഞതാണ്. ഇപ്പോൾ മലപ്പുറം ജില്ലാ എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവനയിലൂടെ അതിന് വ്യക്തത നൽകിയിരിക്കുന്നു. എസ്.ഡി.പി.ഐ പിന്തുണ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുന്ന ലഭിച്ചിരുന്നു എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്തുണ നൽകുമ്പോൾ വി അബ്ദുറഹ്മാൻ്റെ വാഗ്ദാനം പണമായിരുന്നെങ്കിലും അഭിമന്യവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തണമെന്ന ആവശ്യമായിരുന്നു എസ്.ഡി.പി.ഐ മുന്നോട്ട് വെച്ചത്.

കഴിഞ്ഞ ആറ് വർഷമായി വിചാരണ പോലും തുടങ്ങാത്തതിലൂടെ വി അബ്ദുറഹ്മാൻ നൽകിയ ഉറപ്പ് പാലിച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ 11 നിർണായക രേഖകൾ കോടതിയിൽ നിന്നും കാണാതായത് കരാറിൻ്റെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. തങ്ങൾക്ക് എതിരായ വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കെതിരെ സമരം നടത്തുന്നവരും മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നവരും കോടതിയിൽ നിന്നും കൂട്ടത്തിലൊരുത്തനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള രേഖകൾ നഷ്ടപെട്ടിട്ടും മിണ്ടാതിരിക്കുന്നതിലും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസിൻ്റെ സമീപനത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറും കൊല ചെയ്തവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മന്ത്രി വി അബ്ദുറഹ്മാനോടുള്ള നിലപാട് എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച മന്ത്രിയെ പുറത്താക്കാൻ സി.പി.എം തയ്യാറുണ്ടോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു

Published

on

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

Continue Reading

Trending