Connect with us

kerala

നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസ്: വി.ഡി.സതീശൻ

ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്

Published

on

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി രണ്ടു തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണ് നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.

അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

kerala

ആലപ്പുഴയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്. തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് തീപിടിച്ചത് എങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മകനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. അതേസമയം വീടിന് തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദമ്പതികളുടെ മകനെ പോലീസ് സംശയിച്ചു വരുന്നു.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെട്ടിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

kerala

ബാലരാമപുരം കൊലപാതകം; ‘ഞാന്‍ ആരുടേയും ആത്മീയ ഗുരുവല്ല, വെറുമൊരു ജോത്സ്യന്‍ മാത്രം’; ദേവീദാസന്‍ പൂജാരി

നിക്കെതിരെ മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അനേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചതാണെന്നും പൂജാരി പറഞ്ഞു.

Published

on

ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ ആരുടേയും ആത്മീയ ഗുരുവല്ലെന്നും വെറുമൊരു ജോത്സ്യന്‍ മാത്രമാണെന്നും ദേവീദാസന്‍ പൂജാരി. തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു പരാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് വിളിപ്പിച്ചതെന്നെന്നും ദേവീദാസന്‍ പറഞ്ഞു.

അതേസമയം അന്ധവിശ്വാസവും ആഭിചാരവുമെല്ലാം മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും പൂജാരി പ്രതികരിച്ചു. തനിക്കെതിരെ മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അനേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചതാണെന്നും പൂജാരി പറഞ്ഞു. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ അമ്മ തനിക്കു നേരെ നടത്തിയ സാമ്പത്തിക ആരോപണം തെറ്റാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ദേവീദാസന്‍ പറഞ്ഞു.

പ്രതി ഹരികുമാറിന്റെ കുടുംബമായി ബന്ധമില്ലെന്നും പൂജാരി പ്രതികരിച്ചു. കോവിഡിന് മുമ്പ് ഹരികുമാര്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനായി നാളെയും സ്റ്റേഷനില്‍ ഹാജരാവുമെന്നും പൂജാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending