Connect with us

kerala

പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ പൊലീസുകാര്‍ക്ക് പ്രതികളുടെ മര്‍ദനം; എസ്.ഐ അടക്കം 3 പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ എസ്‌ഐ റിന്‍സിനും കുറുപ്പംപടി സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു

Published

on

പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക് മര്‍ദനം. എസ്‌ഐ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് മര്‍ദിച്ചത്.

വിരലടയാള പരിശോധനയ്ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു ഇവരെ. കൊടുങ്ങല്ലൂര്‍ സ്വദേശി തഹ്‌സീല്‍, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫര്‍, അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് സംഭവത്തിലെ പ്രതികള്‍.

പെരുമ്പാവൂര്‍ എസ്‌ഐ റിന്‍സിനും കുറുപ്പംപടി സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. റിന്‍സിന്റെ കൈ പ്രതികളില്‍ ഒരാള്‍ പിടിച്ച് തിരിക്കുകയായിരുന്നു. മറ്റ് രണ്ട് പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. പ്രതികളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

 

kerala

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല; സുപ്രിംകോടതി

നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു

Published

on

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്താനോ ഉപ്രദവിക്കാനോ വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി വിലക്കി.

ബെംഗളൂരുവിലെ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.

Continue Reading

kerala

കളമശ്ശേരിയില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്ന് കടിയേറ്റതെന്നാണു വിവരം

Published

on

കൊച്ചി: കളമശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ചങ്ങമ്പുഴ നഗര്‍, ഉണിച്ചിറ എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്നാണു കടിയേറ്റതെന്നാണു വിവരം.

Continue Reading

kerala

കണ്ണൂരില്‍ സിപിഎം അനുഭാവിയുടെ വീട്ടില്‍ നിന്ന്‌ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി

ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്

Published

on

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗിരീഷിന്റെ വീടിന്റെ സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.

ആര്‍.എസ്.എസ് മുന്‍ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചത്.

Continue Reading

Trending