Connect with us

kerala

പോലീസ് നാടകം; ശശികുമാറിന്റെ ജാമ്യത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തം, കേസ് ദുര്‍ബലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം.

Published

on

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം. പാര്‍ട്ടി നേതാവിനെതിരെ ഉയര്‍ന്ന കേസ് ദുര്‍ബലപ്പെടുത്തി പൊലീസ് ജാമ്യം എളുപ്പമാക്കുകയായിരുന്നുവെന്നാണ് നിയമ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്.

സാധാരണ ഗതിയില്‍ പോക്‌സോ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ ചുരങ്ങിയത് 90 ദിവസമെങ്കിലുമെടുക്കും. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ അത്ര സമയം എടുക്കുമെന്നുള്ളതാണ് വസ്തുത. എന്നാല്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ പൊലീസും നേതാക്കളും കൂടുതല്‍ ശുഷ്‌കാന്തിയും പരിഗണന നല്‍കി എന്നതാണ് ഈ കേസില്‍ സംഭവിച്ചത്. രണ്ടു കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി 20 ദിവസം കൊണ്ടു തന്നെ തെളിവുകള്‍ ശേഖരിച്ചു സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കി എന്ന അത്ഭുതമാണ് ഈ കേസില്‍ സംഭവിച്ചിട്ടുള്ളത്. ഇത്രയധികം ക്രൂരകൃത്യങ്ങള്‍ വിദ്യാര്‍ഥികളോട് ഒരധ്യാപകന്‍ ചെയ്തിട്ടും അതിനെ അനുകൂലിക്കുന്ന പാര്‍ട്ടി നേതാക്കളെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.

അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിട്ടും തുടക്കത്തില്‍ തന്നെ പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പൂര്‍വ വിദ്യാര്‍ഥികളടക്കം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ പോലും തയാറായത്. ആദ്യഘട്ടത്തില്‍ 60 വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വെറും രണ്ടു കുട്ടികളുടെ കേസ് മാത്രമാണ് അന്ന് എടുത്തിരുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട യുവജന സംഘടനകളെടക്കം രംഗത്ത് വന്നതോടെയാണ് വയനാടിലെ അറസ്റ്റ് നാടകം അരങ്ങേറിയത്. കുടുതല്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും അത് മുഖവിലക്കെടുക്കാതെ വെറും രണ്ടു കേസിലായിരുന്നു പൊലീസ് കേസ്. 38 വര്‍ഷം മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.

india

പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്

ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ  എതിരാളികള്‍.

Continue Reading

india

ഷാഹി മസ്ജിദ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് നരനായാട്ടില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാന്‍ മുസ്ലിം ലീഗ് എം.പിമാര്‍ സംഭാലിലേക്ക് തിരിച്ചു

അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.

Published

on

യു.പിയിലെ ഷാഹി മസ്ജിദിലെ സര്‍വ്വേയുമായി ബദ്ധപ്പെട്ട് ഭരണകൂട ഭീകരത അരങ്ങേറിയ സംഭാലില്‍ സ്ഥിതിഗതികള്‍ അറിയാന്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ പുറപ്പെട്ടു. ലീഗിന്റെ അഞ്ച് എം.പിമാര്‍ അടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ടത്. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അഡ്വ. ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ് എം.പി, നവാസ് ഖനി, ഡോ.എം.പി അബ്ദു സമദ് സമദാനി എം.പി എന്നിവരാണ് സംഭാലിലേക്ക് തിരിച്ചത്. അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ പൊലീസ് സംഭവസ്ഥലത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടുന്നില്ല, കൂടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിലുമാണ് ബിജെപി സര്‍ക്കാര്‍. അവിടേക്ക് കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് എംപിമാരുടെ പ്രതീക്ഷ.

 

 

Continue Reading

kerala

അന്വേഷണം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിച്ചു: കെ. സുധാകരന്‍

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Published

on

എഡിഎമ്മിന്‍റെ മരണത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്‍റെ കണ്ണൂര്‍ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്ന് കെ.സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്നും പി.പി. ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

പി. പി ദിവ്യയുടെ കാര്യത്തില്‍ സിപിഎമ്മിന് അസാധാരണമായ കരുതലാണ്. എഡിഎമ്മിന്‍റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം പി. പി ദിവ്യയുടെ വാദമേറ്റെടുത്ത് ആത്മഹത്യചെയ്ത എഡിഎമ്മിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പി. പി ദിവ്യയ്‌ക്കെതിരെ സംഘടനാപരമായ ചില നടപടിയെടുത്തെങ്കിലും അവര്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കിയെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യയെ ജയില്‍മോചിതയായ പി.പി ദിവ്യയെ സ്വീകരിക്കാനയച്ചത്. ഇതാണ് ഇരകളോടും അവരുടെ കുടുംബത്തോടുമുള്ള സിപിഎമ്മിന്‍റെ സമീപനം. ഇരട്ടനീതിയും മുഖവുമാണ് സിപിമ്മിന്. വിശ്വാസ വഞ്ചനയാണ് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയവും അജണ്ടയുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എഡിഎമ്മിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് അതിന് തെളിവ്. എഡിഎമ്മിനെതിരെ വ്യാജപരാതി തയ്യാറാക്കിയതില്‍ ഉള്‍പ്പെടെ കണ്ണൂരിലെ സിപിഎം ലോബിക്ക് വ്യക്തമായ പങ്കുണ്ട്. നവീന്‍ ബാബുവിനെതിരെ വ്യാജ കോഴ ആരോപണം ഉന്നയിച്ച സിപിഎമ്മുകാരനായ ടി.വി. പ്രശാന്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കാത്തതും ഇയാളുടെ സാമ്പത്തിക സ്രോതസിലേക്കും അന്വേഷണം നീളാത്തതും അതിനാലാണ്. പി. പി ദിവ്യയ്ക്ക് രക്ഷപ്പെടാന്‍ പഴുതുനല്‍കുന്ന വിധം മൊഴിനല്‍കിയ ജില്ലാ കളക്ടറും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

എഡിഎമ്മിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ദുരൂഹമായ ഇടപെടലുകളാണ് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഭാഗത്ത് നിന്നുള്ളത്. ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയതും പി.പി ദിവ്യയ്ക്ക് രണ്ടാഴ്ചയോളം ഒളിവില്‍ കഴിയാന്‍ പോലീസ് അവസരം നല്‍കിയുമെല്ലാം പ്രതിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

അന്വേഷണ സംഘത്തെ നിയമിച്ചത് ഏകപക്ഷീയമായാണ്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് മാത്രമല്ല, സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ല. അതിന് ഉദാഹരണമാണ് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍റെ പ്രതികരണം. നീതിക്കായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Continue Reading

Trending