Connect with us

kerala

കുടുംബത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. 

Published

on

തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.

ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു.

kerala

വന്‍ കഞ്ചാവ് വേട്ട; ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി

പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.

Published

on

തിരുവല്ല മുത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറി കാബിനില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവ് പിടികൂടി. പാഴ്‌സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ കൊല്ലം സ്വദേശി എസ്. സന്ദീപിനെയും (24), സഹായി പത്തനംതിട്ട സ്വദേശി ജിതിന്‍ മോഹനെയുമാണ് (38) പൊലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിള ലോജിസ്റ്റിക്‌സ് എന്ന ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും പരിശോധനക്ക് നേതൃത്വം നല്‍കി. ബുധനാഴ്ച മൂന്നരയോടെ ലോറിയുടെ ക്യാബിനില്‍ 12 പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കൊല്‍ക്കത്തയില്‍ നിന്നും പത്തനാപുരത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നാണഅ കഞ്ചാവുമായി വന്ന രണ്ട് പേരെ പൊലീസ് പിടികൂടിയത്.

പിടിയിലായ ജിതിന്‍ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണഅ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

മുസ്‌ലിം ലീഗ് ധര്‍ണ്ണ നടത്തി

നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

Published

on

ഗുഡല്ലൂര്‍: നീലഗിരി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതയോഗ്യമല്ലാതെയായ നാടുകാണി-വഴിക്കടവ് റോഡിന്റെ ശോച്യാവസ്തയില്‍ പ്രതിഷേധിച്ച് നാടുകാണി ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ചരക്കു വാഹനങ്ങളാണ് ഇടക്കിടെ മറിയുന്നത്. ധര്‍ണ്ണ സമരം മുസ്‌ലിം ലീഗ് ജില്ലാ മുന്‍ സെക്രട്ടറി സി.എച്ച് എം ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് യു എം എസ് യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി വട്ടകളരി ഹനീഫ സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് മുകളേല്‍, സെക്രട്ടറി പി.കെ ബഷീര്‍, സൈദാലി മുസ്ല്യാര്‍, അന്‍വര്‍ ഊട്ടി, എസ്.ടി യു ട്രഷറര്‍ മജീദ് എരുമാട്, നെല്ലാ കോട്ട പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ നൗഫല്‍ ഹാരിസ്, നൗഫല്‍ പാതാരി, സൈത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

Continue Reading

kerala

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; പ്രതിദിനം ബുക്കിങ് നടത്താന്‍ കഴിയുക 70,000 പേര്‍ക്ക് മാത്രം

0,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക.

Published

on

ശബരിമലയില്‍ മകരളവിളക്ക് തീര്‍ഥാടനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക. 80,000 പേര്‍ക്കായിരിക്കും പ്രതിദിനം ആകെ ദര്‍ശനത്തിന് അവസരമുണ്ടാവുക.

80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണിലും 70,000 പേര്‍ക്ക് തന്നെയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. സ്‌പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനത്തില്‍ നിന്നും വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ അതിനും നിയന്ത്രണം വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

10,000 പേര്‍ക്ക് കൂടി സ്‌പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്കെത്തും. എന്നാല്‍ ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന നിലപാടില്‍ നിന്നാണ് മാറ്റമുള്ളത്.

അതേസമയം 10,000 സ്ലോട്ടുകള്‍ സ്‌പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവെച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്‌പോട്ട് ബുക്കിങ്ങിന്റെ പേരില്‍ സിപിഎമ്മിലും സര്‍ക്കാര്‍ നിലപാടിനോട് എതിരഭിപ്രായം ഉയര്‍ന്നിരുന്നു.

 

Continue Reading

Trending