കോഴിക്കോട് : കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിഷയത്തിൽ കാസിം നിരപരാധിയാണെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടെന്ന് കോടതിയിൽ പോലീസ് സത്യവാങ്മൂലം നൽകിയിരിക്കുന്നു .നിരന്തരമായ അന്വേഷണം ആവശ്യപ്പെട്ടിട്ടും അമാന്തം കാണിച്ച പോലീസ് നിഷ്ക്രിയ ത്വത്തിനെതിരെ കാസിം കോടതിയെ സമീപിപ്പിച്ചതിനുശേഷമാണ് കോടതിയുടെ നിർദ്ദേശപ്രകാരം പോലീസിന് ഈ രീതിയിലുള്ള സത്യവാങ്മൂലം സമർപ്പിക്കേണ്ടി വന്നത്.ആയതിനാൽ ഈ വിഷയത്തിൽ കാസിമിന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെട്ടതിലുള്ള സന്തോഷം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതൃത്വം അറിയിക്കുന്നു.
സ്ക്രീൻഷോട്ട് നിർമ്മിച്ചത് കാസിമല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും നിലവിൽ കുറ്റ്യാടി മുൻ എംഎൽഎ കെ കെ ലതികയുടെ ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും, അതുകൊണ്ട്കുററ്യാടി മുൻ എം എൽ എ കെ കെ ലതികക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നൽകിയിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിമുഖത കാണിക്കുന്നത് വേലി തന്നെ വിള തിന്നുന്നതു പോലെയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു ഈ വിഷയത്തിൽ ശക്തമായ പോരാട്ടം തുടരുമെന്നും വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച അപരാധികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും വരെയുള്ള പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉണ്ടാകുമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ഇൻ ചാർജ് എ ഷിജിത്ത് ഖാൻ എന്നിവർ പറഞ്ഞു.