Connect with us

News

പോഗ്ബ യുനൈറ്റഡ് വിടുന്നു

കരാര്‍ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം ഓള്‍ഡ് ട്രാഫോഡ് വിട്ട് ഒന്നുങ്കില്‍ പി.എസ്.ജി അല്ലെങ്കില്‍ തന്റെ പഴയ ക്ലബായ യുവന്തസ് എന്നിവിടങ്ങളില്‍ ഒരു സ്ഥലത്തേക്കുള്ള തീരുമാനത്തിലാണ്.

Published

on

ഓള്‍ഡ് ട്രാഫോഡ്: ഒന്നുറപ്പ്. പോള്‍ പോഗ്ബ എന്ന മധ്യനിരക്കാരന്‍ അടുത്ത സീസണില്‍ പുതിയ ലാവണത്തിലായിരിക്കും. കരാര്‍ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം ഓള്‍ഡ് ട്രാഫോഡ് വിട്ട് ഒന്നുങ്കില്‍ പി.എസ്.ജി അല്ലെങ്കില്‍ തന്റെ പഴയ ക്ലബായ യുവന്തസ് എന്നിവിടങ്ങളില്‍ ഒരു സ്ഥലത്തേക്കുള്ള തീരുമാനത്തിലാണ്.

പി.എസ്.ജിയിലെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേ കാര്യമായി തന്നെ പോഗ്ബയെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രശ്‌നമായിട്ടുള്ളത് എംബാപ്പേയുടെ പി.എസ്.ജി സാന്നിദ്ധ്യം തന്നെയാണ്. പാരിസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ് എംബാപ്പേ. പക്ഷേ എന്ത് വില കൊടുത്തും എംബാപ്പേയെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പി.എസ്.ജി മാനേജ്‌മെന്റ്. എംബാപ്പേയിപ്പോള്‍ പോഗ്ബയെ കാര്യമായി ക്ഷണിക്കുന്നില്ല എന്ന സത്യവും നിലനില്‍ക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനം; ഒന്‍പത് ജവാന്‍മാര്‍ക്ക്‌ വീരമൃത്യു

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്

Published

on

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒന്‍പത് ജവാന്‍മാര്‍ വീരമൃത്യു പവരിച്ചു. പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സൂചന.

സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Continue Reading

kerala

പെരിയ ഇരട്ടകൊലപാതകക്കേസ്; 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളാണ്‌ അപ്പീല്‍ നല്‍കിയത്

Published

on

കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Continue Reading

kerala

അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും

Published

on

കൊച്ചി : തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയപരമായി നേരിടുമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നറിയിച്ച് താരസംഘടന ‘അമ്മ’ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി.

Continue Reading

Trending