Connect with us

kerala

പോക്സോ കേസ്; സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

കേസില്‍ താരത്തിന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞു.

Published

on

പോക്സോ കേസില്‍ ഒളിവില്‍ പോയിരുന്ന സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യ്ത് വരുന്നു. കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് താരം അഭിഭാഷകന്‍ മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. കേസില്‍ താരത്തിന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞു.

മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസിലൂടെ നിര്‍ദേശം ല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി താരം ഹാജരാവുകയായിരുന്നു.

2024 ജൂണിലാണ് നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യുവതി വ്യാജ പരാതി നല്‍കുകയായിരുന്നു എന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞിരുന്നു.

നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് താരം സുപ്രീംകോടതിയെ സമീപിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്

Published

on

ആലപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരെയാണ് കാണാതായത്.

ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആറ്റില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് മനസിലായത്. ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിനക്ഷാ സേനയും എത്തിയിട്ടുണ്ട്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; ഇന്നലെ മാത്രം 204 പേരെ പിടികൂടി

കഞ്ചാവ് (6.275 കി.ഗ്രാം), എം.ഡി.എം.എ (21.85 ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇന്നലെ (മാര്‍ച്ച് 23) മാത്രം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 204 പേരെ പിടികൂടി. പലതരത്തിലുള്ള നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് (6.275 കി.ഗ്രാം), എം.ഡി.എം.എ (21.85 ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വിഷയത്തില്‍ സംശയിക്കുന്ന 2997 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത ലഹരിമരുന്നുകള്‍ സംഭരണത്തിലും വില്‍പന നടത്തുന്നവരെയും കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍ഡി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലിസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍

ശിക്ഷിക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി.കെ രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.

Published

on

തീച്ചൂളകളും പേമാരികളും പെയ്തിറങ്ങിയ കാലത്ത് ഈ പ്രസ്ഥാനത്തെ നയിച്ചവരേ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍….

മുദ്രാവാക്യം വിളിക്കുന്ന ആവേശം കണ്ടാല്‍ തോന്നും ഏതോ മഹായുദ്ധം ജയിച്ചുവന്നവര്‍ക്കായിരിക്കും എന്ന്. എന്നാല്‍ സീന്‍ വേറേയാണ്. സിപിഎം പാരലല്‍ യൂണിവേഴ്‌സ്. ഒരാളെ വെട്ടിക്കൊന്ന്് തുണ്ടമാക്കിയ കൊലയാളി സംഘത്തെ കോടതി ശിക്ഷിച്ചപ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ഈ കൊലയാളി പാര്‍ട്ടി. നിങ്ങള്‍ ചുവന്ന പൂവെന്നോ കായെന്നോ ഒക്കെ വിളിച്ചാലും ഇവര്‍ കൊലപാതകികളാണെന്ന് ജനം തിരിച്ചറിയുന്നു കോംമ്രേഡ്‌സ്….

മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേയ്ക്കു കൊണ്ടുപോകുന്നതിനാണ് മുദ്രാവാക്യത്തിന്റെ നിലവിളി അകമ്പടി സേവിച്ചത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്കാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി.കെ രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.

രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോ മ്പേത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍. ..പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വര്‍ഷം തടവ്. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്.

2 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് ആയുധം കയ്യില്‍ വെച്ചതിന് 2 വര്‍ഷം തടവും 25,000 പിഴയും വിധിച്ചു. പതിനൊന്നാ പ്രതി പ്രദീപനെ മൂന്നു വര്‍ഷം തടവിനും ശിക്ഷിച്ചു. 2-9 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയും വിധിച്ചിട്ടുണ്ട്.11 ആം പ്രതി ഒന്നാം പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.പിഴ സംഖ്യ സൂരജിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുകയാണ് കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ ശിക്ഷിച്ചത്.  20 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം നീതി കിട്ടിയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വക്കറ്റ് ‘ പി പ്രേമരാജന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കിട്ടുണ്ട്.

Continue Reading

Trending