Connect with us

crime

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 16കാരിയെ കല്യാണം കഴിക്കാമെന്ന് വിവാഹിതന്‍; കോടതി ജാമ്യം നല്‍കി

പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്

Published

on

16കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്‌സോ കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി കണ്ടെത്തി. സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. ആദ്യം നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.

അതേസമയം, പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തു. രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കും എന്നതിനു തെളിവില്ലെന്നാണ് പൊലീസ് വാദിച്ചത്. വരുംവരായ്കകള്‍ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നു എന്നും ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന വാഗ്ധാനം നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

​​ട്രെയിനിൽ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി ആറ് പവൻ കവർന്നു; യുവാവ് പിടിയില്‍

കുറ്റിപ്പുറത്തും തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലുമായി നാല്‍പ്പതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

Published

on

യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ച് വയോധികദമ്പതിമാരുമായി സൗഹൃദം സ്ഥാപിച്ച് അടുത്ത ദിവസംതന്നെ അവരുടെ വീട്ടിലെത്തി ജ്യൂസില്‍ മയക്കുഗുളികയിട്ട് ബോധംകെടുത്തി സ്വര്‍ണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി തിണ്ടിക്കല്‍ ബാദുഷ(33)യാണ് അറസ്റ്റിലായത്.

കഴിഞ്ഞ 12-നാണ് ബാദുഷ വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ (75) വീട്ടിലെത്തി ഭാര്യ ചന്ദ്രമതി(63)യുടെ ആഭരണങ്ങളുമായി കടന്നത്. കൊട്ടാരക്കരയില്‍നിന്ന് ഡോക്ടറെ കണ്ട് കുറ്റിപ്പുറത്തേക്കു മടങ്ങുമ്പോള്‍ തീവണ്ടിയില്‍ ഇരിക്കാന്‍ സീറ്റ് തരപ്പെടുത്തിക്കൊടുത്തതിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്.

മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ പോയതാണെന്നു പറഞ്ഞപ്പോള്‍ താന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും സേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ മുട്ടിന് ശസ്ത്രക്രിയ നടത്താന്‍ താന്‍ സൗകര്യപ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ചേര്‍ത്തലയില്‍ ഇറങ്ങുന്നതിനിടെ ഇയാള്‍ മൊബൈല്‍ നമ്പറും വാങ്ങി. ​​ട്രെയിനിൽ വെച്ച് കണ്ടപ്പോള്‍ ഇയാള്‍ തന്റെ പേര് നീരജ് ആണെന്നാണു പറഞ്ഞിരുന്നത്.

അടുത്തദിവസം രാവിലെ ചന്ദ്രന്റെ ഫോണില്‍ വിളിച്ച് ഓപ്പറേഷന് തീയതി ലഭിച്ചിട്ടുണ്ടെന്നും മുന്‍പ് നടത്തിയ ചികിത്സകളുടെ പേപ്പറുകള്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തപ്രകാരം കോട്ടപ്പുറത്തെ വീട്ടിലെത്തി. തുടര്‍ന്നായിരുന്നു ജ്യൂസില്‍ മയക്കുഗുളിക നല്‍കിയതും സ്വര്‍ണാഭരണവുമായി രക്ഷപ്പെട്ടതും.

വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ആറുപവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണു മോഷ്ടിച്ചത്. തൃശ്ശൂരിലെ ജൂവലറിയില്‍നിന്ന് ഇത് വീണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കുറ്റിപ്പുറത്തും തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലുമായി നാല്‍പ്പതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മയക്കുഗുളിക എറണാകുളത്തുനിന്നാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചതായും വളാഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബഷീര്‍ സി. ചിറക്കല്‍ പറഞ്ഞു. ബാദുഷയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Continue Reading

crime

കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Published

on

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്ക് വെച്ചെന്ന പരാതിയില്‍ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങള്‍ തടയാന്‍ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി സോഷ്യല്‍ മീഡിയ മോണിറ്ററിങ് ടീം കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 17നാണ് സ്ത്രീകളുടെ സ്വകാര്യത മാനിക്കാതെ വിഡിയോകള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തത്. ഫെബ്രുവരി 19ന് ഒരു ടെലഗ്രാം ചാനലിലും സമാന രീതിയില്‍ വിഡിയോ ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ചതായി കണ്ടെത്തി. ടെലഗ്രാം ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്കൗണ്ട് ഓപറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രയാഗ്രാജ് മഹാകുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ ഉയര്‍ന്നത്. കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉള്‍പ്പെടെയുള്ള വിഡിയോകള്‍ പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് യു.പി പൊലീസ് വ്യക്തമാക്കി. അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ചില ഫേസ്ബുക്ക് പേജുകളും മഹാകുംഭ ഗംഗാ സ്‌നാന്‍ പ്രയാഗ് രാജ് തുടങ്ങിയ അടിക്കുറിപ്പുകളോടെ സ്ത്രീകളുടെ വിഡിയോകള്‍ പങ്കുവെക്കുന്നുണ്ട്.

മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവെന്നും പൊലീസ് പറഞ്ഞു.

Continue Reading

crime

ഭാര്യ സ്മാര്‍ട് ഫോണ്‍ വാങ്ങി; മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്.

Published

on

മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്.

ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

Continue Reading

Trending