Connect with us

film

കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്‌സോ കേസ്; ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്.

Published

on

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്‌സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. ഡിഫറന്റ് ആംഗിള്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്.

നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നതാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനായിരുന്നു നടനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ പൊലീസ് ചുമത്തിയത്. അതേസമയം കേസില്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

തുടര്‍ന്ന് അപ്പീലുമായി ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചതോടെ കോടതി അറസ്റ്റ് തടഞ്ഞു.

അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. ഒരു മാസത്തേക്കാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്.

 

 

film

ആര്‍പ്പോ… കളിയും തമാശയുമായി വിഷു പൊടിപൂരമാക്കാന്‍ ‘ആലപ്പുഴ ജിംഖാന’ സംഘം എത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി.

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

Published

on

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആലപ്പുഴ ജിംഖാന’ 2025 ഏപ്രില്‍ മാസത്തില്‍ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് കലര്‍ന്ന ട്രെയ്ലര്‍ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ തന്നെയാകുമെന്നാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലന്‍ എത്തുന്നത്. ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

മുന്‍പും സ്‌പോര്‍ട്‌സ് പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ മിക്കതും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയിട്ടുമുണ്ട്. സ്‌പോര്‍ട്‌സ് സിനിമകള്‍ സാധാരണയായി താരങ്ങളേയൊ ടീമുകളെയോ ചുറ്റിപ്പറ്റിയാണ് ചിത്രീകരിക്കാറുള്ളത്. വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിട്ട് അവര്‍ ലക്ഷ്യം നേടിയെടുക്കുന്ന കഥയാണ് മിക്ക സ്‌പോര്‍സ് സിനിമകളിലും പറയാറുള്ളത്.

സ്‌പോര്‍ട്‌സ് മൂവികള്‍ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്നതിനെയാണ് സ്‌പോര്‍ട്‌സ് കോമഡി മൂവികള്‍ എന്ന് പറയുന്നത്. ഇത്തരം സിനിമകളുടെ ഹാസ്യ വശം പലപ്പോഴും ഫിസിക്കല്‍ ഹ്യൂമറുമായി ബന്ധപ്പെട്ടവയായിരിക്കും. ആലപ്പുഴ ജിംഖാനയും അതേ പാറ്റെണ്‍ തന്നെയായിരിക്കും പിന്തുടരകയെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ ഗുസ്തി ചാമ്പ്യനാകാനുള്ള സ്വപ്നത്തിന്റെ കഥ പറയുന്ന 2017ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ, ഫുട്‌ബോള്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന ഏഴ് യുവാക്കളുടെ കഥ പറയുന്ന 2011ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം സെവന്‍സ്, സ്‌പോര്‍ട്‌സ് കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ദിലീപ് ചിത്രം സ്പീഡ് ട്രാക്ക്, 83ലെ ക്രിക്കറ്റ് ലോകകപ്പിലെ ഒരു ക്രിക്കറ്റ് ആരാധകന്റെ അനുഭവങ്ങളിലൂടെ കഥ പറയുന്ന നിവിന്‍ പോളി നായകനായ 1983, മഞ്ജു വാര്യര്‍ ചിത്രം കരിങ്കുന്നം സിക്‌സസ് തുടങ്ങിയ ചിത്രങ്ങളൊക്കെ മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് ഴൊണറില്‍ പെട്ടവയായി പുറത്തിറങ്ങിയിരുന്നെങ്കിലും ഇപ്പോഴിത ഏറെ കാലത്തിനു ശേഷമാണ് മലയാളത്തില്‍ ഇത്തരമൊരു ഴോണര്‍ സിനിമ വീണ്ടും വരുന്നത്.

സ്‌പോര്‍ട്‌സ് കോമഡി ഴൊണര്‍ ചിത്രത്തിന് വേണ്ടി നായകന്മാരായ നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ തന്നെ ശ്രദ്ധേയമായിരുന്നു. അത്തരത്തിലുള്ള സ്‌പോര്‍ട്‌സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

ആലപ്പുഴ ജിംഖാന നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

 

Continue Reading

film

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ഫെഫ്ക

മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

Published

on

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി പരിപാടിക്കിടെയാണ് സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാനിധ്യത്തില്‍ വെച്ച് ബി. ഉണ്ണികൃഷ്ണന്‍ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

മലയാള സിനിമാ മേഘലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെതിനു പിന്നാലെയാണ് ഈ നീക്കം. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

film

‘എമ്പുരാന്‍ വലിയ വിജയം കൊണ്ട് വരും’; തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്

സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമാ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം മാര്‍ക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവന്‍ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും ഫിയോക് പ്രതികരിച്ചു. മാര്‍ക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പറഞ്ഞു.

സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തു വന്നിരുന്നു. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്ന് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.

 

Continue Reading

Trending