Connect with us

News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നനഞ്ഞ പടക്കം,കേരളത്തെ വര്‍ഗീയവത്കരിക്കന്‍ ശ്രമിച്ചു: കെ സുധാകരന്‍ എംപി

സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂര്‍ണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തിയത്.

Published

on

കേരളത്തിലെ ജനങ്ങളെ ധൃവീകരിച്ചും വര്‍ഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തില്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളെ സംയോജിപ്പിക്കുന്ന പ്രഗത്ഭരായ പ്രധാനമന്ത്രിമാരെ കാണുകയും കേള്‍ക്കുകയും ചെയ്ത കേരളത്തിന് ഇതു നടാടെയുള്ള കയ്പേറിയ അനുഭവമാണ്.

സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂര്‍ണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലെ ഒരു നേതാവ് കര്‍ണാടകത്തില്‍ ഇവരുടെ വോട്ടുവേണ്ടെന്നുപോലും തുറന്നടിച്ചു. അതു തന്നെയാണ് പ്രധാനമന്ത്രി ഇവിടെയും പറയാതെ പറഞ്ഞത്. മറ്റൊരു വിഭാഗത്തെ കണ്ടെങ്കിലും അവരുടെ ഇടയിലും വിഭജനം ഉണ്ടാക്കി ചിലരെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു ബിജെപി നേതാവിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുമെങ്കിലും ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത് അചിന്തനീയമാണെന്ന് സുധാകരന്‍ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും മൂന്നു പ്രബല സമുദായങ്ങള്‍ ജീവിക്കുന്നിടത്താണ് നരേന്ദ്രമോദി വിഭജന, ധൃവീകരണ അടവുകളുമായി എത്തിയത്. കേരളത്തിന്റെ ജനാധിപത്യ മതേതരത്വ ശ ശക്തി ഇതാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ മസ്തകത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ ആഞ്ഞടിക്കുന്നത്. മതേതരത്വത്തെ തകര്‍ക്കാന്‍ ബിജെപി വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമങ്ങളില്‍ എണ്ണപകരാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇതിനെ ചെറുത്തുതോല്പിക്കാന്‍ കേരളത്തില്‍ മതേതര, ജനാധിപത്യ ശക്തിയുണ്ടെന്ന് സംഘപരിവാരങ്ങള്‍ ഓര്‍ക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

ക്രൈസ്തവ മേലധ്യക്ഷന്‍മാരെ കണ്ട പ്രധാനമന്ത്രി ക്രൈസ്തവര്‍ക്കെതിരേ രാജ്യമെമ്പാടും നടക്കുന്ന ആക്രമണങ്ങളെ അപലപിക്കാനോ, ഇനിയത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കാനോ തയാറായില്ല. അവര്‍ മുന്നോട്ടുവച്ച ആശങ്കകളോടും ആവശ്യങ്ങളോടും പരാതികളോടും പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അതു വരുമെന്നാരും പ്രതീക്ഷിക്കുകയും വേണ്ട. പ്രധാനമന്ത്രിയുടെ വികസന പരിപാടികളില്‍ നിന്ന് പ്രതിപക്ഷനേതാവിനെപ്പോലും മാറ്റിനിര്‍ത്തുകയാണ് മോദി- പിണറായി കൂട്ടുകെട്ട് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു.

കേരളം ആവേശത്തോടെ കാത്തിരുന്ന റബറിന് 300 രൂപ, എയിംസ്, ശബരിറെയില്‍, സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം തുടങ്ങിയവയൊന്നും പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നനഞ്ഞ പടക്കമായിരുന്നു. ബിജെപി കൊട്ടിഘോഷിച്ചു നടത്തിയ ‘യുവം സംവാദം’ ചോദ്യങ്ങളോ, ആശയകൈമാറ്റങ്ങളോ ഇല്ലാതെ മറ്റൊരു മന്‍കീ ബാത്തായി. ചോദ്യങ്ങള്‍ ഉന്നയിക്കാനും സംവദിക്കാനുമെത്തിയ യുവജനത പൊരിവെയിലത്ത് കാത്തിരുന്നു കരിഞ്ഞുപോയതു മിച്ചം.

രാജധാനി എക്സ്പ്രസ് (140 കിമീ സ്പീഡ്), ശതാബ്ദി എക്സ്പ്രസ് (150 കിമീ സ്പീഡ്), ഗരീബ്രഥ് എക്സ്പ്രസ് (130 കിമീ സ്പീഡ്), ഡുറന്റോ എക്സ്പ്രസ് (140 കിമീ സ്പീഡ്) തുടങ്ങിയ അനേകം അതിവേഗ ട്രെയിനുകള്‍ക്ക് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ തുടക്കമിട്ടപ്പോള്‍ അതൊന്നും കൊട്ടിഘോഷിച്ചില്ലെന്ന് കേരളത്തിലൊരു ട്രെയിന്‍ കൊണ്ടുവന്നിട്ട് ആഘോഷമാക്കിയ സംഘപരിവാരങ്ങളുടെ അറിവിലേക്ക് ചൂണ്ടിക്കാട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

Published

on

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടതായും സേന പറഞ്ഞു. കശ്മീരില്‍ ആശുപത്രിയും സ്‌കൂള്‍ പരിസരവും ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും സേന സ്ഥിരീകരിച്ചു. പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു.

അതേസമയം പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായും കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇതിനോടകം പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ-വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വിശദീകരിച്ചു.

Continue Reading

kerala

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

Published

on

തിരുവനന്തപുരം: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.

Continue Reading

india

പാക്കിസ്ഥാനിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു.

Published

on

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു. നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ആക്രമണവും സുഗമമാക്കാന്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൂണിയിലെ ലോഞ്ച്പാഡ് വെള്ളിയാഴ്ച രാത്രി വൈകി നടത്തിയ കൃത്യമായ ആക്രമണത്തില്‍ ഇല്ലാതാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് തിരിച്ചടിയുണ്ടായത്. ”ബിഎസ്എഫ് ആനുപാതികമായ രീതിയില്‍ പ്രതികരിച്ചു, ഇത് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ക്കും ആസ്തികള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി,” വക്താവ് പറഞ്ഞു. ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്.’ ജമ്മു, ബാരാമുള്ള, പത്താന്‍കോട്ട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 26 സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, പീരങ്കി ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫിറോസ്പൂരിലും മറ്റ് സെന്‍സിറ്റീവ് പ്രദേശങ്ങളിലും സായുധ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്, ഇത് നിരവധി അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും ബ്ലാക്ക്ഔട്ട് നടപടികളും പ്രേരിപ്പിച്ചു.

‘ഇന്ത്യന്‍ സായുധ സേന അതീവ ജാഗ്രത പുലര്‍ത്തുന്നു, അത്തരം വ്യോമ ഭീഷണികളെല്ലാം കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രാക്കുചെയ്യുകയും ഇടപെടുകയും ചെയ്യുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ആവശ്യമുള്ളിടത്തെല്ലാം അടിയന്തര നടപടി സ്വീകരിക്കുന്നു,’ മന്ത്രാലയം പറഞ്ഞു.

പഞ്ചാബില്‍ ഡ്രോണ്‍ സ്‌ഫോടനത്തില്‍ ജലന്ധറിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജമ്മു മേഖലയില്‍ രണ്ട് വയസുകാരിയും ജമ്മു കശ്മീരിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പൂഞ്ച് ജില്ലയില്‍ ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കനത്ത ഷെല്ലാക്രമണത്തെയും ഡ്രോണ്‍ ആക്രമണത്തെയും തുടര്‍ന്ന് രജൗരി, പൂഞ്ച്, ജമ്മു എന്നിവിടങ്ങളില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയുടെ രജൗരിയിലെ ഔദ്യോഗിക വസതിയില്‍ പീരങ്കി ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യം കൃത്യമായ പ്രതികാര ആക്രമണം നടത്തിവരികയാണ്. ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും അറിയപ്പെടുന്ന ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ മെയ് 7 ന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.

Continue Reading

Trending