Connect with us

kerala

മറുനാടൻ ഷാജൻ സ്കറിയയെ സംരക്ഷിക്കുന്ന നിലപാട് മുസ്ലിം ലീഗിനില്ല; സി പി എമ്മിന്റെ ക്ഷണത്തിൽ നേതൃത്വം ചർച്ച ചെയ്‌ത്‌ തീരുമാനം അറിയിക്കുമെന്നും പി.എം.എ സലാം

ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്‌മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം

Published

on

മറുനാടൻ ഷാജൻ സ്കറിയയെ സംരക്ഷിക്കുമെന്ന നിലപാട് ലീഗിനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറുനാടൻ മലയാളിയുടെ പല റിപ്പോർട്ടുകളും സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതാണെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന നിലപാടുകൾ ഒരു മാധ്യമത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല.മറുനാടനെതിരെ നടപടികളുണ്ടാകുമെന്ന് നേരെത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.അദ്ദേഹത്തെ സംരക്ഷിക്കാൻ മുസ്ലിം ലീഗിന് ബാധ്യതയില്ല.അദ്ദേഹത്തിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണം എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ ആവശ്യമെന്ന് പി.എം.എ സലാം വ്യക്തമാക്കി.അതേസമയം ആ അന്വേഷണത്തിൽ അനീതിയുണ്ടായിട്ടുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ക്രമമായി ആരംഭിക്കും.കേരളത്തിലെ യുഡിഎഫിന്റെ 20 സ്ഥാനാർഥികളെയും വിജയിപ്പിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗിനുണ്ട്.അതിനനസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങളൊക്കെ ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായുള്ള ചർച്ചകളിൽ തീരുമാനിക്കും.

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക ക്ഷണം ഇന്നലെ ലഭിച്ചിട്ടുണ്ടെന്ന് പി.എം.എ സലാം അറിയിച്ചു.പാർട്ടി നേതൃത്വം ചർച്ച ചെയ്ത് ഈ കാര്യത്തിൽ തീരുമാനമെടുക്കും. മുസ്‌ലിം ലീഗ് എല്ലാവരും അംഗീകരിക്കുന്ന പാർട്ടിയാണ്.എല്ലാ കാര്യങ്ങളും നെഗറ്റിവ് കാഴചപ്പാടോടുകൂടി കാണേണ്ട ആവശ്യമില്ല. ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്‌മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം.അതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ആരും വിനിയോഗിക്കരുത് എന്നാണ് മുസ്‌ലിം ലീഗ് നിലപാട്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും മുസ്‌ലിം ലീഗ് ഒരു തീരുമാനമെടുക്കുക എന്നും പി.എം.എ സലാം പറഞ്ഞു.

 

 

 

kerala

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്​: അജ്​മലിന്​ ജാമ്യം

58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു

Published

on

കൊച്ചി: കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്​മലിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നതും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

സെപ്​റ്റംബർ 15ന്​ കരുനാഗപ്പള്ളിയിൽവെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും വീണുകിടന്ന സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതിനെത്തുടർന്ന്​ ഒരാൾ മരണപ്പെട്ടുവെന്നുമാണ്​ കേസ്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയാലാണ്​ ഇത്​ ചെയ്തതെന്നാണ്​ കേസ്​.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മുമ്പ്​ എട്ട്​ കേസിൽ പ്രതിയാണ്​. ജാമ്യത്തിൽ വിട്ടാൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്തിന്റെ അഭിമാന താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി എം.എസ്.എഫ്

Published

on

തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെയും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും സഹ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലിശ്ശേരി എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖമറുസ്സമാൻ മൂർഖത്ത്,അജ്മൽ തുവ്വക്കാട്, ആഷിക് മരക്കാർ, അജ്മൽ, പെരുവഴിയമ്പലം, നൗഫൻ മാവുംകുന്ന്, ഹിഷാം ആലിൻചുവട്,ആദിൽഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading

kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Continue Reading

Trending