Connect with us

kerala

തെറിയഭിഷേകം ശീലമാക്കിയ സി.പി.എമ്മുകാര്‍ ലീഗിന് ട്യൂഷനെടുക്കേണ്ടെന്ന് പി.എം.എ സലാം

ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ”സംസ്‌കാര സമ്പന്നതയെ” കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട, പി.എം.എ സലാം വ്യക്തമാക്കി.

Published

on

തെറിയഭിഷേകം ശീലമാക്കിയ സി.പി.എമ്മുകാര്‍ ലീഗിന് ട്യൂഷനെടുക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം. വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏക്ഷനോട് കൂടിയ നിലവിളികള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ. വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും. ഈ നിലവിളികളെ നേരിടാന്‍ ”കര്‍മൂസത്തണ്ട്” തന്നെ ധാരാളം അദ്ദേഹം പറഞ്ഞു.

വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്. ന്യായീകരണവുമായി ആരും വന്നിട്ടുമില്ല. എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല.

ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ”സംസ്‌കാര സമ്പന്നതയെ” കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട, പി.എം.എ സലാം വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending