X

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

webdesk14: