india
ആ 8400 കോടിയുണ്ടെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു; മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണായിരം കോടിയുടെ ആഡംബരവിമാനം വാങ്ങിയ സംഭവം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ, തനിക്കെതിരെ ഉയര്‍ന്ന കുഷ്യന് വിവാദത്തില്‍ മോദിയുടെ വിഐപി വിമാനത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയാണ് വീണ്ടും അദ്ദേഹത്തിന്റെ വിമര്‍ശനം.
വിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കില്‍ സൈനികര്‍ക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്നാണ് രാഹുലിന്റെ ചോദ്യം.
PM ने अपने लिए 8400 करोड़ का हवाई जहाज़ ख़रीदा।
इतने में सियाचिन-लद्दाख़ सीमा पे तैनात हमारे जवानों के लिए कितना कुछ ख़रीदा जा सकता था:
गरम कपड़े: 30,00,000
जैकेट, दस्ताने: 60,00,000
जूते: 67,20,000
ऑक्सिजन सिलेंडर: 16,80,000PM को सिर्फ़ अपनी इमेज की चिंता है सैनिकों की नहीं। pic.twitter.com/uQf038BiJj
— Rahul Gandhi (@RahulGandhi) October 8, 2020
‘പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന് 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിന്‍- ലഡാക്ക് അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ടി എന്തൊക്കെ വാങ്ങാന്‍ കഴിയുമായിരുന്നു.
കമ്പിളി വസ്ത്രങ്ങള്‍: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകള്‍: 67,20,000 ഓക്സിജന്‍ സിലിണ്ടറുകള്‍: 16,80,000 ഇങ്ങനെയന്തെല്ലാം..
നമ്മുടെ സൈനികരെ കുറിച്ചല്ല, മറിച്ച് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്, രാഹുല്‍ ട്വിറ്റ് ചെയ്തു. ആഡംപര വിമാനം വാങ്ങിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന് ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിന് കഴിഞ്ഞ ദിവസം രാഹുല്‍ ചുട്ടമറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന് കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.
ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്‍ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.
india
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍. കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ക്യാന്‍സറും അപകടകരവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്ഐആര്‍ വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മന്ത്രി ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എക്സ്-ലെ പോസ്റ്റില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരി കേണല്‍ ഖുറേഷിയാണെന്ന മന്ത്രിയുടെ പ്രഥമദൃഷ്ട്യാ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
‘ഈ രാജ്യത്തെ ഏതൊരു പൗരനും തിരിച്ചറിയാന്‍ കഴിയുന്ന സമഗ്രത, വ്യവസായം, ത്യാഗം, നിസ്വാര്‍ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന സായുധ സേന (ഒരുപക്ഷേ) ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവസാന സ്ഥാപന കോട്ടയാണെന്നും കോടതി നിരീക്ഷിച്ചു.
പഹല്‍ഗാമില്‍ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരന്റെ സഹോദരിയെന്നാണ് കേണല്‍ ഖുറേഷിയെ ആ പൊതുചടങ്ങില്‍ അദ്ദേഹം പരാമര്‍ശിച്ചതെന്ന് കോടതി പറഞ്ഞു.
india
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന് കെല്ലര്‍ വഴി മൂന്ന് ലഷ്കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.
നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്കിയ പ്രാദേശിക ഭീകരന് ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.
india
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
തമിഴ്നാട് സര്‍ക്കാര്‍ – ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് ഏപ്രില്‍ 8 ലെ സുപ്രീം കോടതിയുടെ വിധിന്യായത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, രാഷ്ട്രപതി ദ്രൗപതി മുര്‍മു

തമിഴ്നാട് സര്‍ക്കാര്‍ – ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് ഏപ്രില്‍ 8 ലെ സുപ്രീം കോടതിയുടെ വിധിന്യായത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, ഭരണഘടനയില്‍ അത്തരം നിബന്ധനകളൊന്നുമില്ലാതെ, അത്തരമൊരു വിധി എങ്ങനെ നല്‍കാനാകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ബുധനാഴ്ച സുപ്രീം കോടതിയോട് ചോദിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര് മഹാദേവനും നല്കിയ 415 പേജുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അനുകൂലമായ ഫലം നല്‍കില്ലെന്ന് അറിയാമായിരുന്നിട്ടും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരം രാഷ്ട്രപതിക്ക് അപൂര്‍വ്വമായി ഉപയോഗിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വിധി ഉന്നയിച്ച നിരവധി വിവാദ വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടി. ഇത് വ്യക്തമായ അതിരുകടന്നതാണെന്ന് അവര്‍ കരുതുന്നു. പ്രത്യേകിച്ചും, 14 ചോദ്യങ്ങളില്‍ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടി.
രാഷ്ട്രപതിയുടെ 14 ചോദ്യങ്ങള്‍
ഭരണഘടനാ പദ്ധതിക്ക് അന്യമായതായി കരുതപ്പെടുന്ന സമ്മത ആശയം ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബാധകമായ ആര്‍ട്ടിക്കിള്‍ 200 ഉം 201 ഉം, ഒരു നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കുന്നതിനോ നിരസിക്കുന്നതിനോ പരിഗണിക്കുമ്പോള്‍ അവര്‍ പാലിക്കേണ്ട ‘ഒരു സമയപരിധിയോ നടപടിക്രമമോ വ്യവസ്ഥ ചെയ്യുന്നില്ല’ എന്ന് രാഷ്ട്രപതി പറഞ്ഞു. ‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 ഉം 201 ഉം പ്രകാരം ഗവര്‍ണറും പ്രസിഡന്റും ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത്, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം, രാജ്യത്തിന്റെ സമഗ്രത, സുരക്ഷ, അധികാര വിഭജന സിദ്ധാന്തം എന്നിവയുള്‍പ്പെടെയുള്ള ബഹുകേന്ദ്രീകൃത പരിഗണനകളാല്‍ അടിസ്ഥാനപരമായി നിയന്ത്രിക്കപ്പെടുന്നു,’ സുപ്രീം കോടതി ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അനുമതിയുടെ ന്യായയുക്തതയെക്കുറിച്ച് പരസ്പരവിരുദ്ധമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍, സുപ്രീം കോടതിയുടെ അഭിപ്രായം തേടുന്നതിന് ആര്‍ട്ടിക്കിള്‍ 143(1) അവലംബിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു നിയമസഭ പാസാക്കിയ ബില്‍ അവതരിപ്പിക്കുമ്പോള്‍, അനുമതി നല്‍കാനോ ‘കഴിയുന്നത്ര വേഗം’ മണി ബില്ലുകള്‍ ഒഴികെയുള്ള ബില്‍ സഭയുടെ പുനഃപരിശോധനയ്ക്കായി തിരികെ നല്‍കാനോ ഗവര്‍ണറെ ആര്‍ട്ടിക്കിള്‍ 200 നിര്‍ബന്ധിക്കുന്നു. പുനഃപരിശോധിച്ച ശേഷം ബില്‍ ഗവര്‍ണര്‍ക്ക് അയയ്ക്കുമ്പോള്‍ അദ്ദേഹം ‘സമ്മതം നിഷേധിക്കാന്‍ പാടില്ല’ എന്നും വ്യവസ്ഥയില്‍ പറയുന്നു. എന്നിരുന്നാലും, ഒരു ഗവര്‍ണര്‍ ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുമ്പോള്‍, ആര്‍ട്ടിക്കിള്‍ 201 പ്രകാരം ബില്ലിന് താന്‍ സമ്മതം നല്കുന്നുണ്ടോ അതോ തടഞ്ഞുവയ്ക്കുന്നുണ്ടോ എന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്.
എന്നിരുന്നാലും, ബില്‍ നിയമസഭ പുനഃപരിശോധിച്ചതിന് ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിച്ചാല്‍, ഒരു പ്രത്യേക നടപടി സ്വീകരിക്കുന്നതിന് ഭരണഘടന ഒരു സമയപരിധി നിര്‍ദ്ദേശിക്കുന്നില്ല. ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകളൊന്നുമില്ലാതെ, ജസ്റ്റിസുമാരായ പര്‍ദിവാലയും മഹാദേവനും അടങ്ങുന്ന ബെഞ്ച് ഗവര്‍ണര്‍ക്ക് ബില്‍ അനുവദിക്കുകയോ സഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാന്‍ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ബില്‍ സഭ വീണ്ടും പാസാക്കി അദ്ദേഹത്തിന് വീണ്ടും അയച്ചാല്‍, ഗവര്‍ണര്‍ ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഒരു ബില്ലിന് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു. തമിഴ്നാട് ഗവര്‍ണറുടെ പക്കല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത 10 ബില്ലുകള്‍ അംഗീകരിച്ചതായി കണക്കാക്കുമെന്ന് സുപ്രീം കോടതി വിധിക്കാനുള്ള ആര്‍ട്ടിക്കിള്‍ 142 അധികാരങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച രാഷ്ട്രപതി, ”രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അനുമാന സമ്മതം എന്ന ആശയം ഭരണഘടനാ പദ്ധതിക്ക് അന്യമാണ്, കൂടാതെ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരങ്ങളെ അടിസ്ഥാനപരമായി പരിമിതപ്പെടുത്തുന്നു” എന്ന് പറഞ്ഞു. ഗവര്‍ണര്‍മാര്‍ തനിക്കായി നീക്കിവച്ചിരിക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് രാഷ്ട്രപതി മുന്‍കൂട്ടി സുപ്രീം കോടതിയുടെ അഭിപ്രായം തേടുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതി വിധിയുടെ പിന്നിലെ യുക്തിയെയും രാഷ്ട്രപതി ചോദ്യം ചെയ്തു.
ഭരണഘടനാ വ്യവസ്ഥകളോ നിയമപരമായ വ്യവസ്ഥകളോ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ (ബില്ലുകള്‍ക്ക് സമ്മതം നല്കുന്ന) പശ്ചാത്തലത്തില്‍, ആര്‍ട്ടിക്കിള്‍ 142-ല്‍ (പൂര്‍ണ്ണ നീതി നടപ്പാക്കാന്‍ സുപ്രീം കോടതിക്ക് സര്‍വ്വാധികാരം നല്കുന്ന) അടങ്ങിയിരിക്കുന്ന വ്യവസ്ഥകളുടെ രൂപരേഖയും വ്യാപ്തിയും സുപ്രീം കോടതി നല്‍കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. കൂടാതെ, ഭരണഘടനയുടെ വ്യാഖ്യാനം ഉള്‍പ്പെടുന്ന ഫെഡറല്‍ പ്രശ്നങ്ങളായ ആര്‍ട്ടിക്കിള്‍ 131 (കേന്ദ്ര-സംസ്ഥാന തര്‍ക്കം സുപ്രീം കോടതി മാത്രം തീര്‍പ്പാക്കേണ്ടതാണ്) എന്നതിന് പകരം ആര്‍ട്ടിക്കിള്‍ 32 (പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇത് ഉദ്ദേശിച്ചിരിക്കുന്നത്) പ്രകാരം സുപ്രീം കോടതിയുടെ റിട്ട് അധികാരപരിധി സംസ്ഥാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിനെ അവര്‍ ചോദ്യം ചെയ്തു.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india3 days ago
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
kerala3 days ago
യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india3 days ago
യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്