Connect with us

kerala

പ്ലസ് ടു മോഡൽ: ഇത്തവണയും ദിവസം രണ്ടുപരീക്ഷ വീതം

പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരുദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല

Published

on

തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷ വീതമായിരുന്നു.
പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരുദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല. 15 മുതൽ 21 വരെയാണ് ഇത്തവണ മോഡൽ പരീക്ഷ. ക്ലാസ് ദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രണ്ട് പരീക്ഷ വീതം നടത്തുന്നതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം.

kerala

വീണ്ടും കാട്ടാനാക്രമണം; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു.

Published

on

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

Continue Reading

kerala

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു

തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

Published

on

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന രമിതയാണ് (32) മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍ ആക്രമണം നടത്തിയത്. രമിതയുടെ കടയ്ക്കു സമീപമാണ് ഇയാള്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട നടത്തുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ രമിതയുടെ കടയിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് യുവതി കെട്ടിട ഉടമയോട് പരാതി പെട്ടതോടെ രാമാമൃതത്തോട് കട ഒഴിയാന്‍ ഉടമസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ രമിതയെ ആക്രമിച്ചത്.

50 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് രമിത മരിച്ചത്. രാമാമൃതം റിമാന്‍ഡിലാണ്.

Continue Reading

Trending