Connect with us

kerala

പ്ലസ്​ വൺ സീറ്റ്​ 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ​ മൈക്ക്​ കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

പ്ലസ്​ വൺ സീറ്റ്​ ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മലബാറിൽ 30 ശതമാനം സീറ്റ്​ ഉയർത്തി സർക്കാർ താൽകാലിക ഏച്ചു​കെട്ടൽ നടത്തുമ്പോൾ മലബാറിൽ പലയിടത്തും അധ്യാപകർ മൈക്ക്​ കെട്ടി ക്ലാസെടുക്കേണ്ട ദുരവസ്ഥയിലാവുമെന്നും പഠനനിലവാരം കുത്തനെ ഇടിയുമെന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ പറഞ്ഞു. പ്ലസ്​ വൺ സീറ്റ്​ ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിലെ പ്ലസ് വൺ സീറ്റ്​ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ വർഷങ്ങളായി നിരന്തരം സമരരംഗത്താണ്​. കോൺ​ഗ്രസ്​ ഭരിക്കുന്ന സമയത്ത്​ ഇത്തരമൊരു പ്രതിസന്ധിയിൽ​ 1400 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച്​ ഉമ്മൻചാണ്ടി സർക്കാർ പരിഹാരം കണ്ടിരുന്നു.

എന്നാൽ ഇ​പ്പോഴ​ത്തെ സർക്കാർ ചെയ്യുന്നത്​ താൽകാലിക ഏച്ചുകെട്ടലാണ്​. സീറ്റുകൾ കുത്തനെ വർധിപ്പിച്ച്​ 40 കുട്ടികൾ പഠിക്കേണ്ട ഒരു ക്ലാസിൽ 70 കുട്ടികളോളം പഠിക്കേണ്ട ദുരവസ്ഥയിലാക്കി. താൽകാലിക പരിഹാരമെന്നോണം ഒരു വർഷം ചെയ്യു​ന്നത്​ നമുക്ക്​ മനസിലാക്കാം. എന്നാൽ എല്ലാ വർഷവും ഈ അനീതി തുടരുന്നത്​ ഒരു സർക്കാറിന്​ ചേർന്നതല്ല.

കുട്ടികളുടെ നിർണായക സമയമാണ്​ ഹയർസെക്കൻഡറി പഠനം. ഈ ദുരവസ്ഥയെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള ഉത്തരവാദിത്വമുള്ളവർ ഗൗരവത്തിലെടുക്കുന്നില്ല. മലപ്പുറത്തും കോഴിക്കോടുമെല്ലാം ഹയർ സെക്കൻഡറി സീറ്റ്​ ബാക്കിയാണെന്നാണ്​ വിദ്യാഭ്യാസ മന്ത്രി പറയുന്നത്​. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ്​ മന്ത്രിമാരടക്കം സംസാരിക്കുന്നത്​. കേരളത്തിൽ മാറിമാറി വന്ന സർക്കാറുകളുടെ ഒന്നാമത്തെ മുൻഗണന നൽകിയത്​ വിദ്യാഭ്യാസത്തിനായിരുന്നു.

എന്നാൽ പിണറായി സർക്കാറിനെറ ആദ്യ പത്ത്​ മുൻഗണനകളിൽ വിദ്യാഭ്യാസത്തിന്​ സ്ഥാനമില്ല. മലബാറിലെ കുട്ടികൾ ഇന്ന്​ വിദ്യാഭ്യാസ രംഗത്ത്​ ഉന്നത നിലവാരം പുലർത്തുകയാണ്​.അതിനെ മറ്റു രീതിയിലൊന്നും കാണണ്ട. ഒരുകാലത്ത്​ പിന്നാക്കം നിന്നിരുന്ന മലബാറിലെ കുട്ടികളാണ്​ ഇന്ന്​ രാജ്യത്തെ ഉന്നത മേഖലകളിൽ വലിയ വിദ്യാഭ്യാസ മുന്നേറ്റംനടത്തുന്നത്​.

അവർക്ക്​ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത്​ സർക്കാറിനെറ ദൗത്വമാണ്​. ഈയൊരു പ്രശ്നത്തിന്​ പരിഹാരം കാണുന്നത്​ വരെ കോൺഗ്രസ്​ സമര രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.

Published

on

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്‍ പോയപ്പോള്‍ ബെന്നി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending