Connect with us

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുസ്‌ലിംലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

Published

on

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത മലബാറിലെ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്താനാണ് മുഖ്യമന്ത്രിയെ കാണുന്നത്. എക്സിക്യുട്ടീവ് ക്യാമ്പില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയമനുസരിച്ചാണ് ഈ തീരുമാനം.

പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും മലബാറില്‍ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുപ്പതിനായിരത്തിലധികം കുട്ടികള്‍ പുറത്ത് നില്‍ക്കുന്ന ഗുരുതര സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുസ്ലിംലീഗ് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കും.- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ കമ്യൂണിറ്റി സംവരണം അട്ടിമറിക്കാന്‍ പ്ലസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തിരക്കിട്ട് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കി നഗ്‌നമായ സംവരണ അട്ടിമറിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. – പി.എം.എ സലാം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേക്കും യൂണിവേഴ്സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുമുള്ള സ്ഥിരം, താല്‍ക്കാലിക നിയമനങ്ങളില്‍ നടക്കുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

3 പേര്‍ക്ക് ഗുരുതര പരുക്ക്

Published

on

കോട്ടയം നാട്ടകത്ത് എംസി റോഡില്‍ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്‌നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീപ്പ് അപകടമേഖലയില്‍ നിന്നും നീക്കം ചെയ്തു. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്; മണ്ണിലിഴഞ്ഞ് പ്രതിഷേധിക്കും

പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും.

Published

on

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും. രാവിലെ 10.30 നാണ് പ്രതിഷേധം. തുടര്‍ന്ന് ഇന്ന് രാത്രി 8 മണിക്ക് കയ്യില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.

വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ ഇനി 11 ദിവസം കൂടി ബാക്കിയുള്ളൂ. ചെറിയ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തിയിട്ടുള്ളത്. എന്നാല്‍ സമരം ഏഴു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.

ഈ മാസം 19ന്് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.

 

Continue Reading

kerala

മുണ്ടൂര്‍ കാട്ടാനാക്രമണം; അലന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Published

on

മുണ്ടൂര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൈലംപുള്ളിയിലെ സെമിത്തേരിയില്‍ വെച്ചായിരിക്കും സംസ്‌കാരം നടക്കു.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ അമ്മ വിജി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .

 

Continue Reading

Trending