Connect with us

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് സയന്‍സ് സീറ്റുകള്‍ അധികമാണെന്ന് കള്ളം പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

സയന്‍സ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.

Published

on

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് സയന്‍സ് സീറ്റുകള്‍ അധികമാണെന്ന് നുണ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി. സയന്‍സ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.

താല്‍ക്കാലിക ബാച്ചുകളില്‍ സയന്‍സ് ഗ്രൂപ്പ് ഉണ്ടാവില്ലെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. ‘മലപ്പുറം ജില്ലയില്‍ സയന്‍സ് സീറ്റുകള്‍ അധികമാണ്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സീറ്റുകളാണ് വേണ്ടത് എന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

സയന്‍സ് ഗ്രൂപ്പ് അധികമാണ് എന്ന് മന്ത്രി പറയുമ്പോള്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അന്താളിച്ച് നില്‍ക്കുകയാണ്. എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും ചേരാന്‍ സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമായതിനാല്‍ മികച്ച മാര്‍ക്ക് ലഭിച്ച പല വിദ്യാര്‍ത്ഥികളും സയന്‍സ് ഗ്രൂപ്പിന് മാത്രമാണ് അപേക്ഷിച്ചത്.

താല്‍ക്കാലികമായി ഹ്യൂമനിറ്റീസ്, കോമോഴ്സ് ഗ്രൂപ്പുകളില്‍ ചേര്‍ന്നവര്‍ സയന്‍സിലേക്ക് മാറാന്‍ കാത്തിരിക്കുകയാണ്. സയന്‍സ് ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ലാബ് സൗകര്യം ഒരുക്കണം. ഇതിനുള്ള സാമ്പത്തിക ചെലവ് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അലോട്ട്മെന്റ് ലഭിച്ചത് മറ്റ് വിഷയങ്ങളില്‍ ആണെങ്കിലും സയന്‍സിലേക്ക് മാറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എന്‍ട്രന്‍സ് പരിശീലനത്തിനും സയന്‍സ് ട്യൂഷനും പോകുന്നവരും ഉണ്ട്. മന്ത്രിയുടെ പ്രസ്താവനയോടെ ഈ കുട്ടികളെല്ലാം ആശങ്കയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പ്രതിയാകും

കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ.

Published

on

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എം. എം. വർഗീസ് ഇ‍ഡി കേസിൽ പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ.

കരിവന്നൂരിലെ കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇ‍ഡി വ്യത്തങ്ങൾ പറയുന്നു. എം. എം. വർഗീസിന്‍റെ പേരിലുളള പാർട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. സിപിഎമ്മിന്‍റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

ചാനൽ വാർത്തകളിലേ വിവരം കണ്ടുള്ളൂ, ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എം. എം. വര്‍ഗീസ് പ്രതികരിച്ചു. പറയുന്ന വാർത്ത ശരിയാണെങ്കിൽ പാർട്ടിയെ ഇഡി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനം’: വിമര്‍ശിച്ച് ബിനോയ് വിശ്വം

സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്.

ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി.പി.ഐ എന്നും മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Continue Reading

kerala

വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്. 

Published

on

വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, ലക്ഷദ്വീപ്‌ – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ജൂലൈ ഒന്നിന്, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ തെക്കു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

രണ്ടിന്, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ തീയതികളിൽ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Continue Reading

Trending