Connect with us

Education

പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം 10,000 സീറ്റ്

സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല.

Published

on

സംസ്ഥനത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്ത് ഉള്ള 16, 881 അപേക്ഷകരും ഇതില്‍ ഉള്‍പ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകര്‍ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000ത്തിലധികം സീറ്റുകളുടെ കുറവ്.

സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കില്‍, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതല്‍ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവര്‍ക്കും സീറ്റ് കിട്ടുമോയെന്നത്തില്‍ ആശങ്ക തുടരുകയാണ്.

അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Education

പതിനായിരത്തോളം വിദ്യാർത്ഥികള്‍, ആകെയുള്ളത് 89 സീറ്റ്; മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി

നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

Published

on

 പ്ലസ് വണ്‍ ആദ്യ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു. പതിനായിരത്തിലധികം കുട്ടികൾക്ക് ആകെയുള്ളത് 89 സീറ്റ് മാത്രം. സംസ്ഥാനത്താകെ ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം നേടിയത് 30,245 വിദ്യാര്‍ത്ഥികളാണ്.

മലപ്പുറത്ത് ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം ലഭിച്ചത് 6,999 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. 9,880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

പാലക്കാട് 8,139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2,643 പേര്‍ക്കും കോഴിക്കോട് 7,192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3,342 പേര്‍ക്കുമാണ്. കോഴിക്കോട് 3,850 ഉം പാലക്കാട് 5,490 ഉം കുട്ടികള്‍ക്കും ഇതുവരെ അഡ്മിഷന്‍ ആയിട്ടില്ല. അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ മെറിറ്റ് സീറ്റ് ഉണ്ട്. അണ്‍ എയ്ഡഡ് വിഭാഗം കൂടി പരിഗണിക്കുമ്പോള്‍ ഈ ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഘട്ടത്തില്‍ സീറ്റെണ്ണത്തില്‍ കുറവുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ ഇത്തവണ അപേക്ഷകരേക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റ് ജില്ലയിലുണ്ട്. സപ്ലിമെന്‍ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്ട്‌മെന്‍റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വിശദാംശങ്ങള്‍ ജൂലൈ 12-ന് പ്രസിദ്ധീകരിക്കും.

Continue Reading

Education

പ്ലസ് വൺ: സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും

അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം.

Published

on

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം.

അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. രണ്ടുപേജുള്ള അലോട്‌മെന്റ് കത്തിന്റെ പ്രിന്റ് സ്‌കൂളിൽനിന്ന് പ്രവേശന സമയത്ത് നൽകും.
57,712 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭിച്ചത്. ഇവയിൽ 50 അപേക്ഷ നിരസിച്ചു. ബാക്കിയാണ് പരിഗണിച്ചത്. 52,555 സീറ്റാണുണ്ടായിരുന്നത്. പട്ടികജാതി വികസനവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തുള്ള 14 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സപ്ലിമെന്ററി ഘട്ടത്തിൽ ഇനി രണ്ട് അലോട്‌മെന്റ് കൂടി നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള വിശദാംശങ്ങൾ 12-ന് പ്രസിദ്ധീകരിക്കും.

Continue Reading

Education

നീറ്റ് പി.ജി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു.

Published

on

നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.ജി പരീക്ഷയും വിവാദത്തിൽപെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതിൽ തീരുമാനമുണ്ടായത്.

Continue Reading

Trending