Connect with us

kerala

പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിക്കും.

Published

on

തിരുവനന്തപുരം: ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിക്കും. ഒന്‍പതു വരെ അപേക്ഷസമര്‍പ്പിക്കാം. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ ഒന്നിനാണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. പ്രധാന ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലെയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ അഞ്ചുമുതല്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കും.പ്രധാന ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ഓഗസ്റ്റ് നാലോടെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

‘പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.’

Published

on

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല. സര്‍ക്കാറിതര ഏജന്‍സികളും ക്ലബുകളും വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.

പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.

സ്‌കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Continue Reading

kerala

തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

Published

on

കണ്ണൂര്‍ തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 26നാണ് കണ്ണൂര്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്.

ഏപ്രില്‍ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.

വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍ന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികള്‍ ആ സമയത്ത് ഉണ്ടായിരുന്നു. ഇവരെയെല്ലാം മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം പൊട്ടിത്തെറിയില്‍ പൊട്ടിത്തെറിയില്‍ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അഞ്ചുപേരുടെയും മരണം മെഡിക്കല്‍ കോളജുകളിലെ വിദഗ്ധസംഘം അന്വേഷിക്കുന്നത്. പൊട്ടിത്തെറി നടന്ന UPS മുറിയില്‍ PWD വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേര്‍. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Continue Reading

Trending