X

പ്ലസ് വണ്‍: മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് രാവിലെ 10 മുതല്‍ പ്രവേശനം നേടാനാകും വിധം പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് 4നകം പ്രവേശനം നേടണം. 25,735 സീറ്റുകളിലേക്ക് 11,849 അപേക്ഷകളാണ് ലഭിച്ചത്. 638 അപേക്ഷകള്‍ തള്ളിപ്പോയി. തുടര്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ 9ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ പ്രവേശനം നേടിയവര്‍ക്ക് മറ്റു ജില്ലകളിലേക്ക് മാറ്റത്തിനുള്ള അലോട്ട്‌മെന്റാകും അടുത്തത്.തുടര്‍ന്ന് നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റും ഉണ്ടാകും.

webdesk14: