Connect with us

Education

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്.

Published

on

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്‍. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. മെറിറ്റില്‍ ഇനി ശേഷിക്കുന്നത് 44 സീറ്റുകള്‍ മാത്രമാണ്. മാനേജ്മെന്റ്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി ക്വാട്ടകള്‍ ഉള്‍പ്പടെ ചേര്‍ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്‍ മാത്രമായിരിക്കും.

ഇതുള്‍പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും. ഇവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലക്ക് രക്ഷയില്ല. ജില്ലയില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ശേഷിക്കുന്നത് 10,877 സീറ്റുകള്‍ മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്‍ത്ഥികള്‍ പുറത്ത് തന്നെ നില്‍ക്കണം.

 

Education

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം.

Published

on

കാലിക്കറ്റ് സർവകലാശാല 2024 – 2025 അധ്യയന വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.

ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസ് അടച്ചശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. എസ്സി /എസ്ടി / ഒഇസി / ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ 135 രൂപയും മറ്റുള്ളവർ 540 രൂപയുമാണ് അടയ്ക്കേണ്ടത്.

ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാൽ അത് നിർബന്ധമായും സ്വീകരിക്കേണ്ടി വരും. ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ പുതിയ കോളേജുകളോ കോഴ്സുകളോ കൂട്ടിചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കില്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.

പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടിസി ഒഴികെയുള്ള സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.

Continue Reading

Education

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ വരെ നിരാശയിൽ

ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക.

Published

on

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 46,053 വിദ്യാര്‍ത്ഥികളാണ് രണ്ടാം അലോട്ട്‌മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റില്‍ ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക. പ്ലസ് വണ്‍ ഒന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ പോലും കടുത്ത നിരാശയിലാണ്.

അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളില്‍ താല്‍കാലിക അഡ്മിഷന്‍ എടുത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ ജില്ലയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാര്‍ത്ഥികളാണ്. ജില്ലയില്‍ ഇത്തവണ 82, 446 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ മെറിറ്റ് സീറ്റില്‍ ആകെ 50,207 സീറ്റാണുള്ളത്. ഇതില്‍ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. ഇനി ആകെ മെറിറ്റില്‍
ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.

അതേസമയം സംവരണ സീറ്റുകളില്‍ ജില്ലയില്‍ 2882 സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 3502 സീറ്റില്‍ ആകെ 621 സീറ്റിലേക്ക് മാത്രമാണ് ഒന്നാം അലോട്ടമെന്റ് നടത്തിയത്. അതിനിടെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി.

Continue Reading

Education

പ്ലസ് വണ്‍ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം.

Published

on

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം.

ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാം.
Candidate Login-SWS ലൂടെ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. ഇതില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി സഹിതം രക്ഷകര്‍ത്താവിനൊപ്പം സ്‌കൂളില്‍ ഹാജരാകണം.

Continue Reading

Trending