Connect with us

kerala

കണക്ക് തീര്‍ക്കാനും നെട്ടോട്ടം; പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയായി ഉച്ചഭക്ഷണ വിതരണം

Published

on

ഫൈസല്‍ മാടായി കണ്ണൂര്‍

വിദ്യാലയങ്ങളിലെ അക്കാദമികവും ഭരണപരവുമായ ചുമതലകള്‍ക്കിടെ ഉച്ചഭക്ഷണ മേല്‍നോട്ടത്തിലും വട്ടംകറങ്ങി പ്രധാനാധ്യാപകര്‍. കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായതോടെയാണ് പ്രധാനാധ്യാപകരെ പ്രയാസത്തിലാക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം കടുത്ത മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുവെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഇവര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ടി വരുന്നത്. വിരമിച്ചതിന് ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന തടസങ്ങള്‍ നീക്കാന്‍ ഭരണ കാര്യാലയങ്ങള്‍ കയറിയിറങ്ങേണ്ടി വരികയാണ്.

ഉച്ചഭക്ഷണ പദ്ധതി കുടുംബശ്രീയെയും പഞ്ചായത്ത് പദ്ധതി നിര്‍വഹണം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് എജ്യുക്കേഷന്‍ അധികാരികളെയും ഏല്‍പ്പിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം. ഉച്ചഭക്ഷണ ചുമതലയും പഞ്ചായത്ത് പദ്ധതി നിര്‍വഹണവും ബാധ്യതയായതോടെ ജോലിഭാരം കുറക്കാന്‍ അനുഭാവപൂര്‍വ നടപടിയുണ്ടാകണമെന്ന് കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. 150 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് എട്ട് രൂപയും 500 വരെയെങ്കില്‍ ഏഴ് രൂപയും 500ല്‍ അധികമായാല്‍ ആറ് രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇപ്പോള്‍ രണ്ട് ബാച്ചുകളിലായി അധ്യയനം നടക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് കുട്ടികള്‍ പഠിക്കാനെത്തുന്നത്. 24 രൂപയാണ് ആഴ്ചയില്‍ ഒരു കുട്ടിക്ക് ലഭിക്കുക. പാലും മുട്ടയും കൊടുക്കാന്‍ ആഴ്ചയില്‍ ഒരു കുട്ടിക്ക് 20 രൂപയാണ് ചെലവ്. ബാക്കിവരുന്ന നാല് രൂപകൊണ്ടാണ് ഒരു കുട്ടിക്ക് മൂന്ന് ദിവസം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മസാലപൊടികളും വെളിച്ചെണ്ണയും വാങ്ങുന്നത്. മിച്ചം വരുന്ന തുക കൊണ്ട് തന്നെ പാചകവാതക വില, വാഹനക്കൂലി, കയറ്റിറക്ക് കൂലി എന്നിവയും നല്‍കണം.

നിലവില്‍ 300 കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ മാസത്തില്‍ 15000 രൂപ പ്രധാനാധ്യാപകന്‍ കണ്ടെത്തണം. 2016ലാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കണ്ടിജന്‍സി നിരക്ക് പ്രതിദിനം കുട്ടിയൊന്നിന് എട്ട് രൂപയായി നിശ്ചയിച്ചത്. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങിയവയുടെ വില ഇരട്ടിയായിട്ടും നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കണ്ടിജന്‍സി തുക 16 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തുടരുന്ന കാലയളവില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് ആഴ്ചയില്‍ ആറ് ദിവസത്തേക്ക് തുക അനുവദിക്കണമെന്നും ഉച്ചഭക്ഷണ വിതരണം കുടുംബശ്രീയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്. വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 27ന് തിരുവനന്തപുരം ഡിജിഇ ആസ്ഥാനത്ത് അടുപ്പ് കൂട്ടി സമരം നടത്താനാണ് അസോസിയേഷന്‍ ഒരുങ്ങുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം; വായില്‍ ഭസ്മം; നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍; പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

Published

on

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയില്‍ ഇന്ന് കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

കഴിഞ്ഞ ദിവസങ്ങളില്‍ കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കുടുംബം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ രാത്രിയും കല്ലറയ്ക്ക് സമീപം മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. ഗോപന്‍ സ്വാമി മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്‍ സദാനന്ദന്‍ ചോദിച്ചിരുന്നത്.

സമാധി പൊളിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെ കനത്ത പൊലീസ് സുരക്ഷടെയാണ് കല്ലറ പൊളിച്ചത്. ആളുകള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നല്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

Continue Reading

kerala

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. ഇക്കഴിഞ്ഞ 28-ന് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കള്‍ സജ്ജീകരിച്ചത് ഓസ്‌കാര്‍ ഇവന്റ്‌സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

Trending