Connect with us

News

നേപ്പാളില്‍ വിമാനാപകടം; 18 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപോര്‍ട്ടുചെയ്തു.

Published

on

നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച്‌ കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപോര്‍ട്ടുചെയ്തു.

പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വിഡിയോകളും മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമായെന്നാണ് റിപോര്‍ട്ട്. ജീവനക്കാരും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും അടക്കം വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം ആര്‍ ശാക്യയെ കാഠ്മണ്ഡു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടുചെയ്തു. റണ്‍വേയില്‍നിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര ആഭ്യന്തര സര്‍വ്വിസുകള്‍ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

Published

on

ട്രെയിന്‍ യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസുകാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

ട്രെയിനുകളില്‍ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേഷനില്‍ ഇറക്കി, പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.

Continue Reading

kerala

‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം

ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

Published

on

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് നിഗമനം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടില്‍ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോര വാര്‍ന്നോലിക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9:30കൂടി മരണം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാരും പറയുന്നു. പൊലീസും ഫോറന്‍സിക്കും പരിശോധന നടത്തുകയാണ്.

കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി എടുത്തു. മൃതദേഹം അപ്പോളോ ആശുപത്രിയിലാണ്. അതേസമയം കുട്ടിയുടെ അമ്മൂമ്മയെ ബോധരഹിത ആയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.നാളെ കുട്ടിയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ നടക്കും.

Continue Reading

kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Published

on

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശിയാണ് മരിച്ചത്. കൊടുമണ്‍ ഭാഗത്തുള്ള വിജയന്‍ (57) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രണ്ടാഴ്ച മുന്‍പ് വീണ് കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് 5 ദിവസത്തിനിടെ 4 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്. തിങ്കളാഴ്ചയാണ് 2 പേര്‍ മരിച്ചത്. 7 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒക്ടോബറില്‍ മാത്രം 65 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending