Connect with us

News

യു.എസ്സില്‍ 64 യാത്രികരുമായി വന്ന വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു

. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്.

Published

on

വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപം 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് (ഇന്ത്യന്‍ സമയം രാവിലെ 7.30) അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്ന വിമാനമാണ് ലാന്‍ഡിങ്ങിനു മുമ്പായി അപകടത്തില്‍പെട്ടത്. യു.എസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് ജീവാപായം സംഭവിച്ചോയെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കന്‍സാസിലെ വിചിറ്റയില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്‍രെ പി.എസ്.എ വിമാനമാണ് അപകടത്തില്‍പെട്ട് തകര്‍ന്നത്. അതേസമയം ഹെലികോപ്ടറില്‍ മൂന്ന് സൈനികരാണുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു.

പോടോമാക് നദി തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

Published

on

സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

Continue Reading

kerala

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

ര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

Published

on

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ചക്കത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

ഇന്ന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

Continue Reading

india

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി

ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

Published

on

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

Continue Reading

Trending