X
    Categories: MoreViews

‘ഒന്നു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അവരെ അഭിനന്ദിച്ചേനെ’; അമ്മക്കെതിരേയും വനിതാ സംഘടനനേയും പരാമര്‍ശിച്ച് പി.കെ ശ്രീമതി

കൊച്ചി: താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് പി.കെ ശ്രീമതി എം.പി. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ ‘അമ്മ ”മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലാണ് വനിതാ സംഘടനയുടെ പോരായ്മകളെക്കുറിച്ചുമുള്ള പി.കെ ശ്രീമതിയുടെ പരാമര്‍ശം. അവരൊന്ന് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അഭിനന്ദിച്ചേനെയെന്ന് ശ്രീമതി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘അമ്മ ‘. ഒരു നല്ല സംഘടനയാണ്. എന്നാല്‍ ‘അമ്മക്ക് ‘അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്‍ സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക. എന്നാല്‍ പ്രമുഖ നേതാക്കളുള്‍പ്പടെ പുരുഷന്മാര്‍ പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്‍ശിച്ചു രംഗത്തു വന്നതും. ‘ വനിതാതാരകൂട്ടായ്മ’ യെ അഭിനന്ദിച്ചതും സ്വാഗതാര്‍ഹമാണു . അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാന്‍ അവര്‍ക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ ‘അമ്മ’ ക്മ്മിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്‍ക്ക്? എങ്കില്‍ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട് . സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നല്‍കിയ പ്രസ്താവന വളരെ സ്വാഗതാര്‍ഹമാണു. ‘അമ്മ’. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . ‘അമ്മ’ ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയര്‍ന്നില്ല പോലും! അഥവാ ഉയരാന്‍ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേള്‍ക്കുന്നു. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ ‘അമ്മ ”മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്‍കുട്ടികളും. ജനങ്ങളാകേയും സംശയിച്ചാല്‍ ആര്‍ക്കെങ്കിലുംതെറ്റ് പറയാനാകുമോ?

chandrika: