More
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: യൂത്ത്‌ലീഗ്
 
																								
												
												
											കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ കയ്യിലുള്ള ലാത്തി ആര്‍.എസ്.എസ്സിന്റെ കുറുവടിയായി മാറിയാല്‍ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം.
ദേശീയഗാനം രചിച്ചത് ബ്രിട്ടീഷ് ഭരണാധികാരികളെ സ്വീകരിക്കാനാണെന്ന് അപമാനിച്ച് സംസാരിച്ച ശശികല ടീച്ചര്‍ക്കെതിരെയും സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ ദേശീയഗാനം ചൊല്ലിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ തയ്യാറാവാത്ത പിണറായിയുടെ പോലീസ് എഴുത്തുകാര്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്. ഐ.പി.സി 124എ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ വകുപ്പ് ഇത്തരം കേസുകളില്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരവധി കോടതി വിധികളിലൂടെ വ്യക്തമായതാണ്.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന പരാതി ശരിയാണെങ്കില്‍ തന്നെ 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക ആക്ട് ഉപയോഗിച്ച് മാത്രമേ കേസെടുക്കാന്‍ നിവൃത്തിയുള്ളൂ. ഈ വകുപ്പ് പ്രകാരം ഒരാള്‍ കുറ്റം ചെയ്താല്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്ന് വര്‍ഷമാണ്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് പാടില്ലെന്നും, നോട്ടീസ് നല്‍കി പ്രതിയോട് ഹാജരാവാന്‍ ആവശ്യപ്പെടാന്‍ മത്രമേ പാടുള്ളൂവെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സുപ്രീംകോടതിയുടെ വിധിന്യായത്തെ കാറ്റില്‍ പറത്തിയാണ് കമല്‍ സി ചവറയെ മണിക്കൂറുകളോളം പോലീസ് പീഡിപ്പിച്ചത്.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് സംഘ്പരിവാര്‍ ഇംഗിതത്തിനൊത്താണോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. ദേശീയതയെ സംബന്ധിച്ച് ബി.ജെ.പിയുടെയും സംഘ്പരിവാരിന്റെയും കാഴ്ചപ്പാടാണോ സി.പി.എമ്മിനുള്ളത്. ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ടുള്ള സംഘ്പരിവാര്‍ വിരുദ്ധ വാചക കസര്‍ത്തിനപ്പുറം സി.പി.എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത പൊള്ളയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ നടക്കുന്ന പൊലീസ് വേട്ട വ്യക്തമാക്കുന്നത്.
വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് ചോദിക്കുമ്പോള്‍ പൊലീസിന്റെ ആത്മവീര്യം തകര്‍ക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ മറുപടി. മോദിയുടെ മനസാക്ഷിയാണെന്ന് ഇപ്പോഴത്തെ ഡി.ജി.പി ലോക്‌നാഥ് ബഹറയെ കുറിച്ച് ആക്ഷേപമുണ്ടായിരുന്നു. സംഘ്പരിവാര്‍ അജണ്ടയോടെ കേരളത്തിലെ പൊലീസ് തുടര്‍ച്ചയായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ നടത്തുന്ന അമിതാവേശ നടപടികള്‍ക്കെതിരെ യോജിച്ച പോരാട്ടം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ പി.ജി. മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
kerala
‘പേരാമ്പ്ര മർദ്ദനം; പൊലീസ് നടപടി എടുക്കുന്ന ലക്ഷണമില്ല, നിയമ നടപടിയുമായി മുന്നോട്ടു പോകും’: ഷാഫി പറമ്പിൽ എംപി
 
														പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.
പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു..
india
ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍
 
														ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.
പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.
kerala
‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്
 
														അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെഎഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.
അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്‍കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
									 
																	 
									 
																	 
									 
									 
																	 
									