Connect with us

kerala

ജലീലിന് വന്ന പാര്‍സലില്‍ 20 കിലോ സ്വര്‍ണം? തെളിവുകള്‍ പുറത്തുവിട്ട് പികെ ഫിറോസ്

മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Published

on

കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകള്‍ സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമാണ്. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളില്‍ ഭദ്രമായുണ്ട് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത് സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തു എന്നാണ്. നേരത്തെ മന്ത്രി പറഞ്ഞതില്‍ നിന്ന് ഇതിന് വൈരുദ്ധ്യമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ പാര്‍സലുകളുടെ ഭാരത്തില്‍ വ്യത്യാസം വന്നപ്പോള്‍ അത് മറികടക്കാനാണ് ഖുര്‍ആന്റെ 24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.

തെളിവ് നശിപ്പിക്കാനായി സി ആപ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ നിരവധി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും തനിക്ക് അനുകൂലമാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വെച്ച് നോക്കുമ്പോള്‍ 20 കിലോയുടെ കുറവുണ്ട്. ഇത് സ്വര്‍ണമാണോയെന്ന് സംശയിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണം.

വിഷയത്തെ വര്‍ഗീയമായി ഉപയോഗിക്കാനാണ് കെ.ടി ജലീലും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. മതനേതാക്കളെ വിളിച്ച് ജലീല്‍ സഹായം തേടുകയാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിന് തന്നെ വേട്ടയാടുന്നു എന്നാണ് ജലീല്‍ പറയുന്നത്. ഇത് ശുദ്ധ വര്‍ഗീയ പ്രചാരണമാണ്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കളവ് പറഞ്ഞതിന്റെ ശിക്ഷയാണ് ജലീല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിടാനാണ് ജലീല്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മാധ്യമത്തിന് ചോദ്യവും ഉത്തരവും എഴുതിക്കൊടുത്ത് ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ തന്നെ ഇത്രയും പൊള്ളത്തരങ്ങള്‍ പുറത്തുവന്നു. അപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ എന്താവും അവസ്ഥയെന്നും ഫിറോസ് ചോദിച്ചു. സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഫിറോസ് പറഞ്ഞു.

kerala

കരിപ്പൂര്‍ വിമാനത്താവള വികസനം; എന്‍ഒസി നല്‍കാത്ത നിലപാടില്‍ പ്രതിഷേധം

നവംബര്‍ 30ന് വിമാനത്താവള പരിസരത്ത് ധര്‍ണ

Published

on

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വീടു നിര്‍മാണത്തിന് എന്‍ഒസി നല്‍കാത്ത എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാടിനെതിരെ പ്രക്ഷോഭം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും പരിസരവാസികളുടെ യോഗം തീരുമാനിച്ചു.

2047ല്‍ നടക്കാനിരിക്കുന്ന വികസനത്തിന്റെ പേരില്‍, എന്‍ഒസി നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ വഴി തുക അനുവദിച്ചവര്‍ക്കും നിര്‍മാണം നടത്താനാകാത്ത അവസ്ഥയാണ്. നവംബര്‍ 30നു വിമാനത്താവള പരിസരത്ത് ധര്‍ണ നടത്തും.

 

Continue Reading

kerala

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം.

Published

on

പനിയും ഛര്‍ദിയും കാരണം മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. വിദ്യാര്‍ത്ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആയിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും 18 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേറ്റതുകൊണ്ടുത്തന്നെ അത് സ്‌കൂളില്‍ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചശേഷം ഫലം വന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും.

 

Continue Reading

kerala

തൃശൂരില്‍ വീണ്ടും മത്തിച്ചാകര

കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

Published

on

തൃശൂരില്‍ വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്‍ പഞ്ചവടി ബീച്ചിലാണ് മത്തികള്‍ ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

രാവിലെ മുതല്‍ കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്‍ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.

 

Continue Reading

Trending