Connect with us

kerala

പിടികിട്ടാപ്പുള്ളി പൊതുവേദികളില്‍ സജീവം; അര്‍ഷോയ്‌ക്കെതിരെ ഡി.ജി.പിക്ക് പരാതി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.

Published

on

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയില്‍ ‘പിടികിട്ടാപ്പുള്ളി’യെന്ന്് പൊലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടുള്ള ആളാണ് അര്‍ഷോ. 2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആര്‍ഷൊക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ഹൈക്കോടതി ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കി.

തുടര്‍ന്നാണ് അര്‍ഷോ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനു ശേഷം ഇയാള്‍ നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന അര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിനു പുറമേ പൊതുവേദികളില്‍ ഇയാള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചാണ് നിയമ നടപടി ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയത്.

നിസാം ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഐപിസി 308, 355, 323, 324, 506, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അര്‍ഷോയെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെ നിസാം തന്നെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും പ്രതിയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ മറുപടി. ഇതിനിടെ പൊതു വേദിയിലെത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തു കളിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് അര്‍ഷോ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി എ പത്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Published

on

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം നേതാവ് എ പത്മകുമാര്‍. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന പത്മകുമാര്‍ നിലപാട് മയപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.

പരസ്യ പ്രതികരണത്തിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചെന്നും എ പത്മകുമാര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത് മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അവര്‍ എത്തിയതെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ടെന്നും ഫെയ്സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പാണ് പാര്‍ട്ടിയില്‍ വരുന്നതെന്നും ചെറുപ്പത്തില്‍ എംഎല്‍എയായിപ്പോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. നാളെ നടക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്ന് പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതു വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

ഇതിനു പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവര്‍ പദ്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ശേഷവും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

 

 

Continue Reading

kerala

മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്ന് പരാതി; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

Published

on

ആലപ്പുഴ ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്‍ ലോക്കല്‍ സെക്രട്ടറി ഹോട്ടല്‍ ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നേതാക്കളെയും മര്‍ദ്ദിച്ചു. എന്നാല്‍ സംഭവം പറഞ്ഞ് തീര്‍ത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട പിതൃസഹോദരന്റെ മൊബൈല്‍ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി

പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഫാനുമായുള്ള തെളിവെടുപ്പില്‍ ലത്തീഫിന്റെ മൊബൈല്‍ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി.

ഈ വീട്ടില്‍ 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയില്‍ ഇരുന്ന ലത്തീഫിനെയാണ് അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചില്‍ കേട്ട് അടുക്കളയില്‍ നിന്നെത്തിയ ഭാര്യയെയും അഫാന്‍ തലക്കടിച്ച് വീഴ്ത്തി. വീട്ടിലെ അലമാരയുടെ താക്കോലും കാറിന്റെ താക്കോലും മൊബൈല്‍ ഫോണും അഫാന്‍ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഇത് വീടിന്റെ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചിലിനൊടുവില്‍ ഇതും പൊലീസ് കണ്ടെടുത്തു.

ഇരുവരെയും വകവരുത്തിയതിനു ശേഷം അഫാന്‍ സ്വന്തം വീട്ടിലെത്തുകയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്തു. താന്‍ കൊലപാതകങ്ങള്‍ ചെയ്തുവെന്ന് ഫര്‍സാനയോട് വെളിപ്പെടുത്തിയിരുന്നെന്നും തുടര്‍ന്നാണ് ഫര്‍സാനയെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending