Connect with us

kerala

തനിക്കെതിരായ സംശയം ബലപ്പെടുത്തി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

Published

on

കെ.പി. ജലീൽ

ആർ.എസ്.എസ്സും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നന്താണ് നീണ്ട മൗനത്തിന് ശേഷം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം. ആർ.എസ്. എസ് നേതാക്കളുമായി തൻ്റെ വിശ്വസ്ഥനായ എ.ഡി.ജി.പി ചർച്ച നടത്തിയെന്നതാണ് പിണറായി വിജയനെ സംശയനിഴലിലാഴ്ത്തിയിരുന്നത്. ഇതിന് തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയും കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇടതുപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ ഇരുവരുടെയും വഴിവിട്ട ഇടപാടുകൾക്കെതിരെയാണ് പരസ്യമായി പ്രതികരിച്ചത്. എന്നാൽ ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

അന്വേഷ്ണമില്ലാതെ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൊഞ്ഞനം കുത്തുകയാണ് ശശിക്കെതിരെ അന്വേഷണമേ ഇല്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ അവസരമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തെക്കുറിച്ച് അഞ്ചുമാസം കഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നത് അടുത്തയാഴ്ച റിപ്പോർട്ട് കിട്ടുമെന്നാണ്.

ഇതൊക്കെയാണ് പിണറായി എന്തെല്ലാമോ ഒളിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുളവാക്കിയിരിക്കുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ തന്നെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതായി ഇന്നത്തെ പിണറായിയുടെ വാർത്താ സമ്മേളനം . സി.പി.ഐ , ആർ.ജെ.ഡി തുടങ്ങിയ ഘടക കക്ഷികൾ എന്ത് പ്രതികരിക്കുമെന്നാണ് കേരളം ഇനി കാത്തിരിക്കുന്നത്.

kerala

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീം, മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം’; കെ മുരളീധരന്‍

മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മുരളീധരന്‍ പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.
മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കണമെന്നും ആരും മദ്യപിക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരെ മഴയത്ത് നിറുത്തിയ പാര്‍ട്ടിയെ ആജീവനാന്തം ആളുകള്‍ പുറത്തു നിറുത്തുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രിയെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ബിജെപിയെ ഫാസിസ്റ്റെന്നു വിളിക്കാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

കരിക്കോട്ടക്കരിയിലിറങ്ങിയ പരുക്കേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി

ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കി.

Published

on

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ജനവാസ മേഘലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കി. വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണ് മയക്കുവെടിക്കായി ഉപയോഗിച്ചത്.

മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകര്‍ക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബര്‍ തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കി. 15 അംഗ സംഘമാണ് മയക്കുവെടി സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 

Continue Reading

kerala

നിലമ്പൂരില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം

പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

on

നിലമ്പൂരില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. നിലമ്പൂര്‍ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ക്കാണ് അയല്‍വാസിയില്‍ നിന്നും ക്രൂര മര്‍ദനമേറ്റത്. തുടര്‍ന്ന് വയോധികയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നിലമ്പൂര്‍ സിഎച്ച് നഗറില്‍ ഇന്നലെ വൈകിട്ടാണ് എണ്‍പതുകാരിയായ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചറെ അയല്‍വാസിയായ ഷാജി മര്‍ദിച്ചത്. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദനമേറ്റ് നിലത്ത് വീണുകിടന്ന വയോധികയെ രക്ഷപ്പെടുത്തിയത്. ഇവരുടെ മകന്‍ പുറത്തുപോകുമ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടി ഏല്‍പ്പിച്ചതായിരുന്നു അയല്‍വാസി ഷാജിയെ. മര്‍ദിക്കുമ്പോള്‍ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് നിലമ്പൂര്‍ പൊലീസ് വീട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തി വയോധികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Continue Reading

Trending