Connect with us

kerala

ഐസകുമായി ഭിന്നതയോ? അതങ്ങു മനസ്സില്‍ വച്ചാല്‍ മതിയെന്ന് പിണറായി

വിജിലന്‍സ് ഡയറക്ടറാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത് എന്ന് പിറണായി പറഞ്ഞു.

Published

on

തിരുവനന്തപുരം: താനും തോമസ് ഐസകും ആനത്തലവട്ടം ആനന്ദനും തമ്മില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇ റെയ്ഡിന്റെ പേരില്‍ സിപിഎമ്മിനകത്ത് ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ അത് അത്രവേഗം നടക്കുന്ന കാര്യമല്ല. അതങ്ങ് മനസില്‍ വച്ചാല്‍ മതി- മുഖ്യമന്ത്രി വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടറാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത് എന്ന് പിറണായി പറഞ്ഞു. കെഎസ്എഫ്ഇ ഉദ്യോഗസ്ഥരാണ് പോരായ്മകള്‍ കണ്ടെത്തിയതും വിജിലന്‍സിനെ അറിയിച്ചതും. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചേക്കാമെന്ന ആശങ്ക വിജിലന്‍സിനുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് സ്‌കൂട്ടര്‍ യാത്രക്കിടെ വീട്ടമ്മ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം

Published

on

കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണു യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുപ്പാടി കോ-ഓപ്പറേറ്റീവ് ബാങ്ക് അഗ്രി ഫാം ജീവനക്കാരിയാണ്. മക്കള്‍: സ്റ്റാലിൻ, മുംതാസ് (പുതുപ്പാടി കോഓപ്പറേറ്റീവ് ബാങ്ക് അഗ്രിഫാം ജീവനക്കാരി).

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Published

on

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയാണ്. ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7090 രൂപയാണ്.രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77613 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,619.14 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. പുതുവർഷവും ക്രിസ്മസും അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,900 രൂപയുമാണ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. ആഗോള സ്വര്‍ണവില ഔണ്‍സിന് 2622.90 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.

Continue Reading

crime

അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയ്‌സക്കനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം ചത്തീസ്ഗഡില്‍

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

Published

on

ചത്തീസ്ഗഡില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുമാര്‍പ്പള്ളി ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ അയല്‍വാസികളായ മൂന്ന് പേര് ചേര്‍ന്ന് ഇയാളെ മുളവടികൊണ്ട് മര്‍ദിച്ചതായും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

പിന്നാലെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദളിതനായ പഞ്ച്‌റാ സാത്തിയെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ടതായി കാണുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 ഒന്ന് പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ദളിത് മധ്യവയസ്‌ക്കനെ ഇരയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുക്കണമെന്നും നാട്ടുകാരില്‍ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത 103 രണ്ട് വകുപ്പ് പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ജാതി, സമുദായം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ കൊലപാകം നടത്തുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വീരേന്ദ്രസാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ കയറി പഞ്ച്‌റാം സാര്‍ത്തി അരി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ മര്‍ദിച്ചതും കൊലപ്പെടുത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

Trending