Connect with us

kerala

പിണറായി വിജയന്‍ ‘ഹിറ്റ്‌ലര്‍’, അതിന് തെളിവാണ് പൊലീസിന്റെ നരനായാട്ട് കെ.സി. വേണുഗോപാല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കാന്‍  പൊലീസിന്റെ കൈയില്‍ കുറുവടിയും നല്‍കി പറഞ്ഞയക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നുവെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച പിണറായി വിജയന്റെ  പൊലീസ് നടപടി

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ  പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ‘ഹിറ്റ്ലറായി’ മാറിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇതിന് തെളിവാണ് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്ക്  പൊലീസ് നടത്തിയ നരനായാട്ടെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതയ്ക്കാന്‍  പൊലീസിന്റെ കൈയില്‍ കുറുവടിയും നല്‍കി പറഞ്ഞയക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നുവെന്നും മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച പിണറായി വിജയന്റെ  പൊലീസ് നടപടി മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെപ്പോലും നാണിപ്പിക്കുന്നതാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഒരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേര്‍ക്ക്  പൊലീസ് അഴിഞ്ഞാട്ടം നടത്തിയതെന്നും നേതാക്കളെ തിരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കാന്‍  പൊലീസ് കാണിച്ച ഉത്സാഹം നികൃഷ്ടമാണെന്നും പറഞ്ഞ വേണുഗോപാല്‍ പരിക്കേറ്റവരെ പോലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാകാതിരുന്ന നടപടി മാര്‍ക്സിസ്റ്റ് ഭീകരതയുടെ പര്യായമാണെന്നും ആവര്‍ത്തിച്ചു.

‘യൂത്ത് കോണ്‍ഗ്രസിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രവീണിനെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് പൊലീസ് വളഞ്ഞിട്ട് തല്ലിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെയും മറ്റ് വനിതാ നേതാക്കളേയും പ്രവര്‍ത്തകരേയും മര്‍ദിക്കാന്‍  പൊലീസ് പ്രത്യേക ശ്രദ്ധ കാണിച്ചു.
ഇനി സമരങ്ങള്‍ക്ക് ഇറങ്ങരുതെന്ന ലക്ഷ്യത്തോടെ വനിതാ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്ന  പൊലീസുകാരെയാണ് കേരളം ഇന്ന് ആലപ്പുഴയില്‍ കണ്ടത്’ – കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ എക്കാലവും പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി തുടരുമെന്ന് ഒരു  പൊലീസ് ഉദ്യോഗസ്ഥനും കരുതണ്ടെന്നും മര്‍ദനം ഭയന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കതകുമടച്ച് വീട്ടില്‍ക്കയറി ഇരിക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.

അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷന്‍സ് ഉടമ ജയില്‍ മോചിതനായി

ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ജയില്‍ മോചിതനായി. അതേസമയം നിബന്ധനകള്‍ ഉള്ളത് കൊണ്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം പ്രതികരിക്കുമെന്നും ഷുഹൈബ് പ്രതികരിച്ചു. ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിര്‍ദൗസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ജാമ്യമനുവദിച്ചത്. അതേസമയം കേസിലെ നാലാം പ്രതിയുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി. നേരത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനു പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്യൂണായിരുന്ന അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പറിലേതിന് സമാനമായ ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു.

Continue Reading

Trending