main stories
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാവുന്നു; പൊലീസ് പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം തീവ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
പൊതു സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാന്‍ പൊലീസ് ഇടപെടും. വെള്ളിയാഴ്ച രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ പരിശോധന തുടരും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം. വാര്‍ഡുതല സമിതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാര്‍ഡ് അംഗം നേതൃത്വം നല്‍കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും. വിവാഹചടങ്ങുകള്‍ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളില്‍ പരിപാടി നടത്തുമ്പോള്‍ ഉടമകള്‍ ആള്‍ക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
india
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരായ സൈനിക പോരാട്ടം നിര്‍ത്താന്‍ സമ്മതിച്ചതിലൂടെ ഇന്ത്യയുടെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മോദി ജീ, പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ. എന്തുകൊണ്ടാണ് നിങ്ങള്‍ ട്രംപിന് വഴങ്ങി ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചത്? എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ തിളയ്ക്കുന്നത്? ഇന്ത്യയുടെ അന്തസ്സിനോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്തു!,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഭീകരവാദത്തിനോ സൈനിക നടപടിക്കോ ഒരു പിന്തുണയുമില്ലെന്ന പാക്കിസ്ഥാന്റെ ഉറപ്പ് ഇന്ത്യ ശ്രദ്ധിച്ചെന്ന് പറയുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവച്ചു.
ഇന്ന് രാവിലെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗവും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു, അതില്‍ അദ്ദേഹം പറഞ്ഞു, ‘മോദിയുടെ മനസ്സ് തണുത്തതാണ്, അത് തണുക്കുന്നു, പക്ഷേ മോദിയുടെ രക്തം ചൂടാണ്. ഇപ്പോള്‍, രക്തമല്ല, ചുടുവെള്ളമാണ് മോദിയുടെ സിരകളില്‍ ഒഴുകുന്നത്.’
സായുധ സേന ശക്തമായി മുന്നേറുകയും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോദ്യം ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് ശേഷം, പ്രഖ്യാപിത ദേശീയ നയത്തിന്റെ ലംഘനമായ മൂന്നാം കക്ഷി മധ്യസ്ഥത വിഷയത്തില്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുവെന്ന അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ല.
‘ഇത് എട്ടാം തവണയാണ് പ്രസിഡന്റ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂരം നിര്‍ത്തിയതായി അവകാശവാദം ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ എത്തിക്കാന്‍ വ്യാപാരം ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദി ഒരിക്കല്‍ പോലും ഈ അവകാശവാദം നിരസിച്ചില്ല. ഈ മൗനത്തിന്റെ അര്‍ത്ഥമെന്താണ്?’ ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ വീഡിയോ സഹിതം എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ചോദിച്ചു.

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് സംഘത്തിലുള്ളത്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.
കൊലപാതകമാണെന്ന് വിചാരിച്ച സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടി ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി സംഭവം അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. പാക്സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.
kerala
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചത്.
സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.
4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.
www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയില്‍ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
film3 days ago
വീണ്ടും റാപ്പര്‍ വേടന് സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം