Connect with us

kerala

ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് അന്ന് പിണറായി; പ്രസ്താവന തിരിച്ചടിക്കുന്നു

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷന് മുന്നില്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ തെറ്റായ മൊഴി നല്‍കിയപ്പോള്‍ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ രാജി ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടിക്കുന്നു.

Published

on

കോഴിക്കോട്: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷന് മുന്നില്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ തെറ്റായ മൊഴി നല്‍കിയപ്പോള്‍ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ രാജി ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടിക്കുന്നു. 2015 ഡിസംബര്‍ രണ്ടിനാണ് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ ദീര്‍ഘമായ കുറിപ്പും പ്രസ്താവനയും ഇറക്കിയത്.

May be a Twitter screenshot of 1 person and text that says 'Pinarayi Vijayan 28-Mar-2014 ഇനിയെങ്കിലും ഉമ്മൻചാണ്ടിക്ക് രാജി വെക്കാനുള്ള ബുദ്ധി തെളിയും എന്നാണു കരുതുന്നത്. 19K 9.3K comments 2.9K shares'

 

 

 

അന്ന് പിണറായി ഉന്നയിച്ച എല്ലാ ആരോപണവും ഇന്ന് അദ്ദേഹത്തിനു നേരെ തന്നെ തിരിച്ചുകൊള്ളുകയാണ്. സോളാര്‍ കമ്മിഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നായിരുന്നു പിണറായിയുടെ വാദം. ഇതേ ബിജുവുമായി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ പരിചയം ഉണ്ടെന്ന കാര്യമാണ് അതിന് കാരണമായി പിണറായി നിരത്തിയത്.കാലം മാറിയപ്പോള്‍ പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാറുമായും ബന്ധം സൂക്ഷിച്ച മറ്റൊരു സ്ത്രീയില്‍ നിന്നുണ്ടായ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എല്‍.ഡി.എഫിന് എളുപ്പമാകില്ല.

 

May be an image of text that says 'Pinarayi Vijayan 02-Dec-2015 മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നൽകിയെന്ന ബിജു രാധാകൃഷ്‌ണൻ്റെ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായി. സോളാർകമ്മീഷനുമുന്നിൽ ബിജു രാധാകൃഷ്‌ണൻ നടത്തിയ വെളിപ്പെടുത്തൽ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്‌ണനുമായി ഉമ്മൻചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണ്. സർക്കാർ അതിഥി മന്ദിരത്തിൽ അടച്ചിട്ട മുറിയിൽ ബിജു രാധാകൃഷ്‌ണനുമായി രഹസ്യ ചർച്ച ഉമ്മൻചാണ്ടി നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണ്. സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതൽ തെളിവുകൾ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിൻ്റെ വളർച്ചയിൽ മുഖ്യമന്ത്രിക്കും'

May be an image of text that says 'പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയിൽ വീതിച്ചെടുക്കാനാണ് ധാരണഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്‌ണൻ്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രംഅധപ്പതിച്ചു എന്നാണു ആവർത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലിൽ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിൻ്റെയും കേരളീയൻ്റെയും അഭിമാനത്തിന് തീരാകളങ്കമാണ്. യു ഡി എഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏൽപ്പിക്കരുത്.'

 

 

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

Trending