Connect with us

Culture

പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; ഉദ്ഘാടന ചടങ്ങ് പൊളിഞ്ഞത് ചര്‍ച്ചയാകുന്നു

Published

on

കോഴിക്കോട്: കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ആയിരം ദിനാഘോഷത്തിന് ഉദ്ഘാടന ദിവസം മുതല്‍ കല്ലുകടി. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന പരിപാടി ആളില്ലാതെ പരാജയപ്പെട്ടതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍ മുങ്ങിയ സംസ്ഥാനത്തെ കരകയറ്റാന്‍ ചിലവ് ചുരുക്കല്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ചിലവ് വരുത്തി നടത്തുന്ന ആയിരം ദിനാഘോഷം പരിപാടികളാണ് വഴിപാടായി മാറിയത്.

കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബുധനാഴ്ചയാണ് ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. വന്‍ തുക ചിലവഴിച്ച് പ്രചരണം നടത്തിയിട്ടും പാര്‍ട്ടി ഇടപെട്ട് പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിട്ടും സദസ്സില്‍ ആളില്ലാതെ പോയത് ചര്‍ച്ചയായിട്ടുണ്ട്.

പേരില്‍ സര്‍ക്കാര്‍ പരിപാടിയായിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതോടെ പൊളിയുന്നത്. ആളില്ലാ സദസിനു മുന്നില്‍ മുഖ്യമന്ത്രി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുന്‍ സര്‍ക്കാരുകളെയും പ്രതിപക്ഷത്തെയും എല്ലാം പ്രഹരിക്കാനായിരുന്നു പിണറായി ശ്രമിച്ചത്.

വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിക്കാതെയുള്ള ചടങ്ങ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകളെ ഇകഴ്ത്തുന്നതാണെന്നും പിണറായി ഏകാധിപത്യം പുലര്‍ത്തിയെന്നും സ്വന്തം സര്‍ക്കാരിനെ മാത്രം പുകഴ്ത്തിയതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം പ്രകടമാക്കുന്നതു കൂടിയായിരുന്നു ഉദ്ഘാടന ചടങ്ങ്.

പിണറായിയുടെ പ്രസംഗ സമയത്ത് പോലും സദസ്സില്‍ ആളില്ലാത്തത്ത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ വേദി വിട്ട പിണറായിക്ക് ശേഷം സംസാരിച്ച മന്ത്രിമാരും വിശിഷ്ടാതിഥികളും ആളില്ലാത്ത സദസ്സിന് മുന്നില്‍ പ്രസംഗം ചുരുക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും മാധ്യമങ്ങളെ സര്‍ക്കാര്‍ ചിലവില്‍ കോഴിക്കോട്ടെത്തിച്ചതും വാര്‍ത്തയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും അനാവശ്യമായി പണം ചിലവഴിക്കുകയാണെന്നും പണറായി വിജയന്റെ ഏകപക്ഷീയ നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും അണിനിരത്തി ഘോഷ യാത്ര സംഘടിപ്പിച്ചെങ്കിലും ഉദ്ഘാടന പരിപാടി വേണ്ടത്ര വിജയിച്ചില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഒരു പോലെ സമ്മതിക്കുകയാണ്.
ആഴ്ചകള്‍ക്ക് മുന്‍പേ സംസ്ഥാനമൊട്ടുക്കും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ആയിരം ദിനാഘോഷ പരിപാടിക്ക് വേണ്ടി മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 954 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ ഓരോ വകുപ്പും ആഘോഷ പരിപാടികള്‍ക്കായി ലക്ഷങ്ങള്‍ വേറെയും ചിലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഇതിന് പുറമെ നടക്കുന്നുമുണ്ട്. എന്നാല്‍ ഉദ്ഘാടനം തന്നെ ആളില്ലാതായതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.

സി.പി.ഐ ഉള്‍പ്പടെയുള്ള ഘടക കക്ഷികളും ഇത്തരമൊരു ആഘോഷ പരിപാടികള്‍ക്ക് വേണ്ടത്ര താല്‍പര്യം പ്രകടിപ്പിച്ചിരുന്നുമില്ല. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടാണ് ഇത്തരമൊരു ആഘോഷത്തിന് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് പരാതിയുണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥകള്‍ക്ക് പിറകെ പോയതാണ് ആഘോഷ പരിപാടി പരാജയപ്പെടാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതേസമയം പാര്‍ട്ടിയുടെ കൊലക്കത്തി രാഷ്ടീയവും കാസര്‍കോട് നടന്ന ഇരട്ട കൊലപാതകവും പൊതുജനങ്ങളെ പിണറായി സര്‍ക്കാറില്‍ നിന്നും അകറ്റുന്നതായും സൂചനയുണ്ട്.

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending