Connect with us

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

kerala

മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ കൂടെനില്‍ക്കുന്നതില്‍ അഭിമാനം: ലത്തീന്‍ മെത്രാന്‍ സമിതി

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും എത്തിയതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മെത്രാൻ സമിതി പ്രതിനിധികൾ പറഞ്ഞു.

Published

on

മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സയ്യിദ് സാദിഖലി തങ്ങൾ കൂടെനിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലത്തീൻ മെത്രാൻ സമിതി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും എത്തിയതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് മെത്രാൻ സമിതി പ്രതിനിധികൾ പറഞ്ഞു. നാട്ടിൽ മതമൈത്രി നിലനിർത്തണമെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം പരിഹരിക്കാൻ സർക്കാർ എത്രയും വേഗം ഇടപെടൽ നടത്തണമെന്ന് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിക്കണം. മുസ്ലിം സംഘടനകളും ഫാറൂഖ് കോളേജ് കമ്മിറ്റിയും പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ അതിന് മുൻകൈയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

Continue Reading

kerala

പിണറായി വിജയന്‍- ബി.ജെ.പി സഹകരണം സി-ഡിറ്റ് വഴിയും

വാടകയിനത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ക്ക് നല്‍കുന്നത് പ്രതിവര്‍ഷം അരക്കോടി രൂപ

Published

on

അനീഷ് ചാലിയാര്‍

ബി.ജെ.പി നേതാവായ ബംഗാള്‍ ഗവര്‍ണര്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പില്‍ നിന്ന് ഒഴുകുന്നത് ലക്ഷങ്ങള്‍. ബി.ജെ.പി സഹകരണത്തിന് ഐ.ടി വകുപ്പിന് കീഴിലുള്ള സി-ഡിറ്റ് വഴി വാടകയിനത്തിലാണ് പ്രതിവര്‍ഷം അരക്കോടി രൂപ നല്‍കുന്നത്. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോ സിന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടത്തിന് വാടകയിനത്തില്‍ പ്രതിമാസം നല്‍കുന്നത് നാല് ലക്ഷത്തോളം രൂപയാണ്. ഏഴ് വര്‍ഷത്തോളമായി തുടര്‍ച്ചയായി വന്‍തുക വാടക നല്‍കി ഈ കെട്ടിടത്തില്‍ സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ പട്ടത്ത് സി-ഡിറ്റിനു വേണ്ടിയുള്ള സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണം എട്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. 6000 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ഫണ്ടും സ്ഥലവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചതാണ്. കെട്ടിട നിര്‍മാണം ബോധപൂര്‍വം വൈകിപ്പിച്ച് ബി.ജെ.പി നേതാവിന് ഇത്രയും നാള്‍ വാടകയിനത്തില്‍ നല്‍കിയത് മൂന്ന് കോടിക്കുമുകളിലാണെന്നാണ് വിവരം. കോര്‍പറേഷന്‍ തമ്പാനൂര്‍ ഡിവിഷനില്‍ 196.7 മീറ്റര്‍ സ്‌ക്വയര്‍ വീതം വലിപ്പുമുള്ള മുന്ന് നിലകളിലായുള്ള കെട്ടിടമാണ്

സി-ഡിറ്റിന് വേണ്ടി വാടകക്കെ ടുത്തിരിക്കുന്നത്. ഇതില്‍ ഗ്രൗ ഫ്‌ളോര്‍ സി.വി ആനന്ദ ബോസിന്റെയും ലക്ഷ്മി ബോ സിന്റെയും പേരിലാണുള്ളത്. രണ്ട് നിലകള്‍ ആനന്ദബോസി ന്റെ മാത്രം പേരി ലാണ്. നഗരസഭ യില്‍ 5377 രൂപ വീതമാണ് നികു തിയായി ഓരോ നിലകള്‍ക്കുമു ള്ളത്. ഈ കെട്ടി ട ത്തി നാണ് സി.വി ആനന്ദ ബോസിന്റെ പേ രില്‍ 194126 രൂപ വാടകയും 34943 രൂപ ഐ.ജി.എസ്.ടി ഉള്‍ പ്പടെ 229069 രൂപയും ലക്ഷ്മി ബോസിന്റെ പേരില്‍ 194126 രൂ പയും വാടകയിനത്തില്‍ സി-ഡിറ്റ് നല്‍കുന്നത്. മുഖ്യമന്ത്രി ഗവേണിങ് ബോര്‍ഡി ചെയര്‍മാനായ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപിങ് ആന്റ് ഇ മേജിങ് ടെക്‌നോളജി(സി-ഡി റ്റ്). ഈ സ്ഥാപനത്തിന്റെ ഓഫീസ് ഉപയോഗത്തിനായാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബില്‍ഡിങ് വാടകക്കെടുത്തത്. പട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് ആകെ നിര്‍മാണ തുകയുടെ ഏകദേശം പകുതിയോളം രൂപയാണ് വാടകയിനത്തില്‍ ഏഴ് വര്‍ഷത്തിനിടെ നല്‍കിയിരിക്കുന്നത്. യഥാസമയം ഈ ബില്‍ഡിങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂര്‍ണമായും ഇവിടേക്ക് മാറ്റാനാവും. എന്നാല്‍ ഇതിന് വേണ്ട ഉത്സാഹം സര്‍ക്കാര്‍ കാണിക്കാതിരിക്കുന്നതിന്റെ ഗുണം കിട്ടുന്നത് ബി.ജെ.പി നേതാവിനാണ്.

 

 

 

 

Continue Reading

kerala

മുനമ്പം ഭൂമി പ്രശ്ന പരിഹാരത്തിനായി ലീഗ്-മെത്രാൻ സമിതി കൂടിക്കാഴ്ച

വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

Published

on

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ലത്തീൻ മെത്രാൻ സമിതിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കൾ. പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ,മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ക്രൈസ്തവ നേതാക്കളെ കണ്ടത്. വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രശ്നപരിഹാരം വൈകുംതോറും വിഷയം സങ്കീർണമാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാക്കന്മാരുമായി വിഷയം ചർച്ച ചെയ്തു. കാലതാമസമില്ലാതെ പരിഹാരയോഗമുണ്ടാകും. സർക്കാർ കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

മുനമ്പം നിവാസികൾക്കു പിന്തുണ നൽകിയതായി മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചെന്ന് ലത്തീൻ സഭ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. മുനമ്പത്തേത് മാനുഷിക പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പെട്ടെന്നു പരിഹരിക്കാൻ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫാറൂഖ്‌ കോളജ് കമ്മിറ്റിയും വിഷയം രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending