Connect with us

kerala

‘പിണറായി വിജയന്റെ കരുത്ത് ബിജെപിയുടെ പിന്തുണയും പിന്‍ബലവും; പിണറായി വിജയന്‍ ആദ്യം എംഎല്‍എ ആയത് സംഘ പരിവാറിന്റെ പിന്തുണയോടെയെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ മട്ടന്നൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ബി.ജെ.പിയുടെ പിന്തുണയും പിന്‍ബലവുമാണ് പിണറായി വിജയന്റെ കരുത്തെന്ന്‌ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ മട്ടന്നൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ ആദ്യം എംഎല്‍എ ആയത് സംഘ പരിവാറിന്റെ പിന്തുണയോടെയാണ്. ആ ബന്ധം ഇന്നും തുടരുന്നു. പിണറായി വിജയനും ബി ജെ പിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും കെ സുധാകരന്‍ ആരോപിച്ചു. പിണറായി ഭരണത്തിന് എതിരായ വികാരം കത്തിജ്വലിപ്പിക്കണം. സംസ്ഥാനത്ത് തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും നേട്ടമില്ല.

സര്‍ക്കാരിനെതിരെ കരുത്തോടെ ശക്തമായി പ്രതികരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം നിര്‍വ്വഹിച്ചു.കണ്ണൂര്‍ ജില്ലയിലെ 23കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ നടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെ’: കെ സുധാകരൻ

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല

Published

on

അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യത്തിനെതിരായ കൊലവിളിയാണിത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മൗനമാണെന്നും സുധാകരൻ വ്യക്തമാക്കി.

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. നയാപൈസയുടെ സഹായം കേന്ദ്രവും, സംസ്ഥാനവും നൽകിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കണ്ടത് പാർട്ടിയാണ്. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്.

വി.ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിക്കുള്ളിൽ എന്തെങ്കിലും ചർച്ച നടന്നാൽ മാധ്യമങ്ങൾ അറിയും. ഇപ്പോൾ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല.

ഇത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലക്ക് ഒന്നിനും അയോഗ്യതയില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ചെന്നിത്തല വരുന്നതിൽ എന്താണ് കുഴപ്പമെന്നും സുധാകരൻ ചോദിച്ചു.

മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു വിഭാഗത്തെയും സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. മോൻസൺ മാവുങ്കൽ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന പുറത്തെത്തിച്ചു. പി.ശശിയുടെ ഇടപെടലാണ് കേസിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.

Continue Reading

kerala

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്

Published

on

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

Continue Reading

kerala

സംസഥാനത്ത് മാറ്റമില്ലാതെ സ്വർണവില; ഗ്രാമിന്‌ 7,100 രൂപ

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 7,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു.  മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവില വീണ്ടും ഉയർന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 2599 ഡോളറാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Continue Reading

Trending