Connect with us

kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും കേന്ദ്രങ്ങളിലുമായി വ്യാപകറെയ്ഡ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് . ഇപ്പോഴും തുടരുന്നതായാണ ്‌വിവരം.

Published

on

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും കേന്ദ്രങ്ങളിലുമായി ദേശീയാന്വേഷണ ഏജന്‍സിയുടെ വ്യാപകറെയ്ഡ്. കേരളത്തില്‍ 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അടുത്തിടെയാണ് സംഘടനയെ കേന്ദ്രആഭ്യന്തരവകുപ്പ് നിരോധിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളിലെ രണ്ടാംനിര നേതാക്കളുടെ വീടുകളിലും കേന്ദ്രങ്ങളിലുമാണ് റെയ്ഡ്. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ ്‌നിരോധനവും റെയ്ഡും. ഇമാംസ് കൗണ്‍സില്‍, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പേരുകളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റേതെങ്കിലും പേരില്‍തിരിച്ചുവരുന്നത് തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് . ഇപ്പോഴും തുടരുന്നതായാണ ്‌വിവരം.

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

kerala

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു

Published

on

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്ത് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിനു അടുത്താണ് എക്‌സൈസ് 35 സെ.മീ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ഉപേക്ഷിച്ചപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴുതുകൊണ്ട് പോയി. ഇനിയും പ്രദേശത്തെവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഇന്നലെ രാത്രി പൂഞ്ഞാര്‍ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ വിദ്യാര്‍ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.

Continue Reading

Trending