Connect with us

More

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില; സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 14 പൈസ വർധിച്ചപ്പോൾ ഡീസലിന് 20 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില.  ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോള്‍ നികുതി കുറക്കാതെ സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുകയാണ്.

ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തന്നെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളുടെ വിലയും വ്യാപാരികള്‍ അനുദിനം വര്‍ധിപ്പിക്കുകയാണ്. ചരക്കുവാഹന വാടകകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വാഹനമുടമകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയിലധികമാണ്. ഡീസല്‍ ലിറ്ററിന് 71 രൂപ കടന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വില കൂടുതലായത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനെയാണ് ഏറ്റവുമധികം ബാധിക്കുക. ബെംഗളുരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. അതേസമയം ഇന്ധനവില വര്‍ധനയുടെ അധികനികുതി ഉപേക്ഷിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നട്ടംതിരിയുന്ന കേരളമല്ല, കേന്ദ്രസര്‍ക്കാറാണ് നികുതി കുറയക്കേണ്ടതെന്ന നിലപാടിലാണ് സംസ്ഥാനം.

പെട്രോളിനും ഡീസലിനും കൊടുക്കുന്ന വിലയുടെ പകുതിയോളം വിവിധ നികുതികളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കുകയാണ്. പെട്രോള്‍ നികുതിയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന 19.48 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ 14.64 രൂപയും ഉള്‍പ്പെടെ മൊത്തം 34.12 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് നികുതിയായി ഈടാക്കുന്നത്. എക്‌സൈസ് ഡ്യൂട്ടിയിനത്തിലും പിഴിയുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എക്‌സൈസ് ഡ്യൂട്ടി ഒമ്പത് തവണയാണ് കൂട്ടിയത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 11 രൂപയും ഡീസലിന് 5.10 രൂപയുമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഇത് യഥാക്രമം 21.48 രൂപയായും 17.33 രൂപയായും വര്‍ധിപ്പിച്ചു. വര്‍ധനവിനെ തുടര്‍ന്ന് 2016-17ല്‍ 2,42,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ വരുമാനം.

ഡീസലിന് കേന്ദ്രത്തിന്റെ 15.33 രൂപയും സംസ്ഥാനത്തിന്റെ 12.45 രൂപയും ഉള്‍പ്പെടെ 27.78 രൂപയാണ് നികുതി. കഴിഞ്ഞ ജൂണിന് ശേഷം ഓരോ ദിവസവും വില വര്‍ധിക്കുകയാണ്. തുടര്‍ന്ന് ഒമ്പത് മാസം കൊണ്ട് ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപയോളവും വില വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന്റെ ഉല്‍പാദനച്ചെലവ് 23.77 രൂപ മാത്രമാണ്. ഇതിന്റെ കൂടെ എണ്ണക്കമ്പനികളുടെ ചെലവ്, ശുദ്ധീകരണച്ചെലവ്, വിതരണച്ചെലവ് എന്നിവ കൂടി കണക്കിലെടുത്താല്‍ പോലും ന്യായമായ വില ഉള്‍പ്പെടെ ഒരു ലിറ്റര്‍ പെട്രോള്‍ 45 രൂപക്കും ഡീസല്‍ 40 രൂപക്കും നല്‍കാന്‍ സാധിക്കും എന്നിരിക്കെയാണ് ഈ കൊള്ള.

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില
തിരുവനന്തപുരം- പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ
പാലക്കാട്- പെട്രോള്‍ 77.91, ഡീസല്‍ 70.79
ആലപ്പുഴ- പെട്രോള്‍ 77.80, ഡീസല്‍ 70.76
കൊല്ലം- പെട്രോള്‍ 78.20, ഡീസല്‍ 71.14
ഇടുക്കി- പെട്രോള്‍ 78.05, ഡീസല്‍ 70.96
കൊച്ചി- പെട്രോള്‍ 77.45, ഡീസല്‍ 70.43
തൃശ്ശൂര്‍- പെട്രോള്‍ 77.59, ഡീസല്‍ 70.51
കോഴിക്കോട്- പെട്രോള്‍ 77.74, ഡീസല്‍ 70.73
കണ്ണൂര്‍- പെട്രോള്‍ 77.70, ഡീസല്‍ 70.69

india

ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി

Published

on

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.

രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.

Continue Reading

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

Trending