kerala
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹരജി
അഞ്ച് വര്ഷത്തോളം സംസ്ഥാന സര്ക്കാര് റിപ്പോര്ട്ട് മാറ്റിവെച്ചതില് ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി.
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹരജി. സുപ്രീംകോടതി അഭിഭാഷകന് അജീഷ് കളത്തിലാണ് ഹരജി സമര്പ്പിച്ചത്.
അഞ്ച് വര്ഷത്തോളം സംസ്ഥാന സര്ക്കാര് റിപ്പോര്ട്ട് മാറ്റിവെച്ചതില് ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി. സംസ്ഥാന സര്ക്കാര്, സി.ബി.ഐ, ദേശീയ വനിതാ കമീഷന് അടക്കം എതിര് കക്ഷികളാക്കിയാണ് ഹരജി. റിപ്പോര്ട്ടില് പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തില് പൊലീസിന് കേസെടുക്കാന് നിര്ദേശം നല്കണമെന്നും പരജിയില് ആവശ്യപ്പെടുന്നുണ്ട്. സിനിമ മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങള് പഠിക്കാന് ദേശീയ വനിതാ കമീഷനോട് നിര്ദേശിക്കണമെന്നും ഹരജിയില് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര് അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരജിയില് സംസ്ഥാന സര്ക്കാറിന് സുപ്രീംകോടതി നോട്ടീയസച്ചു.
kerala
അങ്കമാലിയില് കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
അങ്കമാലി: ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില് ഞെട്ടലിനിടയില്, കേസിലെ പ്രധാന പ്രതിയായ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില് മറ്റേതെങ്കിലും പ്രേരണയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മൂമ്മ റോസ്ലി ഇപ്പോള് പൊലീസ് കസ്റ്റഡിയില് ആശുപത്രിയില് ചികിത്സയിലാണ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
ആന്റണിറൂത്ത് ദമ്പതികളുടെ മകള് ഡല്നയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അങ്കമാലിയിലെ കറുകുറ്റി ചീനിയിലുള്ള വീട്ടില് സംഭവം നടന്നത്. അടുക്കളയില് കഞ്ഞിയെടുക്കാന് പോയ റൂത്ത്, കുഞ്ഞിനെ അമ്മയുടെ അരികില് കിടത്തി പോയതായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരികെ വന്നപ്പോള് കുഞ്ഞ് ചോരയില് കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കഴുത്തില് മുറിവുണ്ടായ നിലയിലായിരുന്നു.
അയല്ക്കാര് ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിനു ശേഷം കുഞ്ഞിന്റെ സംസ്കാരം നടക്കും.
kerala
ട്രെയിനുകളില് മദ്യപിച്ചെത്തിയാല് പണിപാളും; പിടികൂടുന്നവര്ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്
റെയില്വേ പൊലീസിനു പുറമേ ആവശ്യമെങ്കില് ലോക്കല് സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്ക്കാലികമായി റെയില്വേ സ്റ്റേഷനിലേക്ക് നല്കി സുരക്ഷ കര്ശനമാക്കാനാണ് നിര്ദേശം.
ട്രെയിന് യാത്രികരുടെ സുരക്ഷാ പ്രശ്നങ്ങള് പരിഹരിക്കാന് പൊലീസുകാര്ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്ശന നിര്ദേശം. വര്ക്കലയില് പെണ്കുട്ടിയെ യാത്രക്കാരന് ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്വേ പൊലീസിനു പുറമേ ആവശ്യമെങ്കില് ലോക്കല് സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്ക്കാലികമായി റെയില്വേ സ്റ്റേഷനിലേക്ക് നല്കി സുരക്ഷ കര്ശനമാക്കാനാണ് നിര്ദേശം.
ട്രെയിനുകളില് പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്ഫോമുകളിലും പരിശോധന കര്ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല് പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്ദേശം. ഇവര്ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്ക്കുളളില് മദ്യപിച്ച നിലയില് കണ്ടെത്തിയാല് അടുത്ത സ്റ്റേഷനില് ഇറക്കി, പൊലീസ് സ്റ്റേഷനില് എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.
kerala
‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
അങ്കമാലിയില് ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്ന്നാണ് കൊലപാതകമെന്ന് നിഗമനം. കൊലപ്പെടുത്താന് ഉപയോഗിച്ച കത്തി കണ്ടെത്തി. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. നിലവില് ആശുപത്രിയില് ചികിത്സയിലാണ്.ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ഡല്ന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടില് അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോര വാര്ന്നോലിക്കുന്ന നിലയില് കണ്ടത്. ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും 9:30കൂടി മരണം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് മാനസികപ്രശ്നങ്ങള് ഉള്ളതായി നാട്ടുകാരും പറയുന്നു. പൊലീസും ഫോറന്സിക്കും പരിശോധന നടത്തുകയാണ്.
കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി എടുത്തു. മൃതദേഹം അപ്പോളോ ആശുപത്രിയിലാണ്. അതേസമയം കുട്ടിയുടെ അമ്മൂമ്മയെ ബോധരഹിത ആയതിനെ തുടര്ന്ന് ആശുപത്രിയിലേക്ക് മാറ്റി.നാളെ കുട്ടിയുടെ പോസ്റ്റുമാര്ട്ടം നടപടികള് നടക്കും.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്ശവുമായി യോഗി
-
Cricket3 days ago51 കോടി! ലോകകിരീടം നേടിയ ഇന്ത്യന് വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്ഡ് മൂല്യവും ആകാശനീളം
-
kerala1 day agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്ശവുമായി ബിജെപി നേതാവ്
-
kerala11 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല് ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം; ആന്ഡമാന് നിക്കോബാര് ദ്വീപുകള്ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

