Connect with us

kerala

വന്യജീവി ആക്രമണം തടയാന്‍ ശാശ്വതപരിഹാരം വേണം: കെ.സുധാകരന്‍

ഈ വര്‍ഷം ഇതുവരെ വയനാടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് കല്ലൂര്‍ കല്ലുമുക്ക് സ്വദേശി മാറോട് രാജു.

Published

on

മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. വന്യമൃഗാക്രമണങ്ങളില്‍ മനുഷ്യന്‍ കൊല്ലപ്പെടുമ്പോഴും ശാശ്വതപരിഹാരം തേടാന്‍ വനംവകുപ്പും സര്‍ക്കാരും തയ്യാറാകുന്നില്ല. ഈ വര്‍ഷം ഇതുവരെ വയനാടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് കല്ലൂര്‍ കല്ലുമുക്ക് സ്വദേശി മാറോട് രാജു. രാജുവിന്റെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വനം-വന്യജീവി സംഘര്‍ഷനിയന്ത്രണസമിതി സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും ഇതുവരെ വയനാടില്‍ ഒരുയോഗം മാത്രമാണ് ചേര്‍ന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വന്യമൃഗശല്യം രൂക്ഷമായ ജില്ലകളില്‍ ഈ സമിതിയോഗം ചേര്‍ന്നിട്ടുണ്ടോയെന്നുപോലും വ്യക്തമല്ല. ഇതിനിടെ നിരവധി വന്യമൃഗശല്യം ഉണ്ടായി. ജനം പ്രതിഷേധിക്കുമ്പോള്‍ താത്കാലിക ആശ്വാസ വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

വന്യമൃഗങ്ങളെത്തുമ്പോള്‍ അവയെ തുരത്തേണ്ട വാച്ചര്‍മാരുടെ എണ്ണം വളരെ കുറവാണ്. അത് നികത്താന്‍ പോലുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍തലത്തിലുള്ള അലംഭാവവും അനാസ്ഥയുമാണ് വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത്.

വനം വന്യജീവി സംരക്ഷണ നിയമയത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും അതിന് മുന്‍കൈയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം വയനാട് ജില്ലയില്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഇവിടെത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാമിയുടെ തിരോധാനം, രജനീഷിന്റെ മരണം പോലീസ് പങ്കാളിത്തം അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

Published

on

ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ വിരുദ്ധമായ പിന്തുടരിൽ സംഭവിച്ചതെന്ന് തെളിവുണ്ടായിരിക്കെ അത് മറച്ചു വെച്ച് രക്ഷപ്പെടാനുള്ള പോലീസ് നീക്കവും അന്വേഷണ വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അർ ശുൽ അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് സീനിയർവൈസ് പ്രസിഡണ്ട് . ജാഫർ സാദിഖ്, ഷെഫീഖ് കിണർ, ഷിജിത്ത് ഖാൻ,മൊയ്തീൻ ബാബു, എൻ.സി. സെമീർ,ജില്ലാ എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട്, ശുഹൈബ് മുഖദാർ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ മുഖദാർ, യൂനസ് കോതി, ഷമീർ കല്ലായി,കോയമോൻ പുതിയപാലം, നാസർ ചക്കും കടവ്, സിറാജ് കപ്പക്കൽ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട്, അഫ് ലു പട്ടോത്ത്, സെക്രട്ടറിസാജിദ് റഹ്മാൻ,മേഖലാ ഭാരവാഹികളായ നസീർ ചക്കുക്കടവ്, നസീർ കപ്പക്കൽ,ഹൈദർ മാങ്കാവ്, സലിം കൊമ്മേരി, അസ്കർ പന്നിയങ്കര,റമീസ് കോട്ടമ്മൽ, മനാഫ് കോതി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Trending